ചകിരി സംഭരണ കേന്ദ്രത്തിൽ തീപിടിത്തം
text_fieldsടി.വി പുരത്തെ ചകിരി സംഭരണകേന്ദ്രത്തിൽ തീപിടിത്തമുണ്ടായത് അണക്കുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ
വൈക്കം: ടി.വി പുരത്തെ ചകിരി സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ടി.വി പുരം സരസ്വതി കുളത്തിന് സമീപം ഇരുമ്പേപ്പള്ളിയില് രമേശന്റെ ചകിരി സംഭരണകേന്ദ്രത്തിലാണ് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ഉടമസ്ഥനെയും വൈക്കം അഗ്നിരക്ഷ സേനയെയും വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് അണച്ചത്.
കയര്‍ സൊസൈറ്റികള്‍ക്ക് നല്‍കാനായി വെള്ളത്തിലിട്ട് അലിയിച്ചെടുത്ത് ഉണങ്ങിയ ചകിരികളുടെ കെട്ടിനാണ് തീപിടിച്ചത്. 35 കിലോ വീതമുള്ള 100ഓളം കെട്ടുകള്‍ നശിച്ചു. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ രമേശന് പറഞ്ഞു. സൊസൈറ്റികള്‍ ചകിരി എടുക്കാത്തതിനാല്‍ ആഴ്ചകളായി സംഭരണകേന്ദ്രം അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് തീപിടിത്തമുണ്ടായപ്പോള്‍ ജീവനക്കാരാരും ഇവിടെ ഉണ്ടായിരുന്നില്ല. കേന്ദ്രത്തിന് സമീപത്തുകൂടി പോകുന്ന വൈദ്യുതി കമ്പി ഉരസി തീപ്പൊരി വീണാണ് അഗ്നിബാധയുണ്ടായതെന്നാണ് അഗ്നിരക്ഷസേനയുടെ പ്രാഥമിക നിഗമനം.അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫിസര്‍ വിഷ്ണു മധു, അസി. സ്റ്റേഷന് ഓഫിസര്‍ അനില്‍ രാജ്, ഉദ്യോഗസ്ഥരായ ജസ്റ്റിന് മണ്ണൂപ്പറമ്പന്‍, പി.എസ്. ശ്യാംദാസ്, ജയകൃഷ്ണന്, ആര്. രഞ്ജിത് കുമാര്‍, കെ.എസ്. സുജിത്, കെ.പി. പ്രശാന്തന്, കെ. ശ്രീജിത്, റോയി ലൂക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

