മഴയിൽ കെ.എസ്.ഇ.ബി.ക്കും പൊതുമരാമത്തിനും കോടികളുടെ നഷ്ടം
text_fieldsലോറിക്ക് മുകളിലേക്ക് വീണ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കംചെയ്യുന്നു
കോട്ടയം: കാലവർഷത്തിൽ ജില്ലയിൽ കെ.എസ്.ഇ.ബി.ക്ക് 215.32 ലക്ഷം രൂപയുടെയും പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗത്തിന് 141.8 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. ദിവസങ്ങളായി തുടരുന്ന കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണും വൃക്ഷങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾക്ക് മുകളിൽ വീണുമാണ് വൈദ്യുതി ബോർഡിന് രണ്ട് കോടിയിലേറെ നഷ്ടമുണ്ടായത്.
കനത്ത മഴയിലും വെള്ളത്തിന്റെ കുത്തൊഴുക്കിലും റോഡുകൾ തകർന്നതാണ് പൊതുമരാമത്ത് നിരത്തുവിഭാഗത്തിന് ഒരുകോടിയിലേറെ നഷ്ടമുണ്ടായത്. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നത് കനത്ത മഴയെ തുടർന്ന് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ജോലികൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

