നെടുംകുന്നം സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട് 1.14 കോടി തിരിച്ചടക്കാൻ നടപടി
text_fieldsrepresentational image
നെടുംകുന്നം: നെടുംകുന്നം 100ാം നമ്പർ റൂറൽ ഹൗസിങ് സഹകരണസംഘം തിരിമറി കേസുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളിൽനിന്ന് 1.14 കോടി രൂപ ഈടാക്കാൻ സഹകരണ വകുപ്പ് നടപടി ആരംഭിച്ചു.
സംഘം സെക്രട്ടറിയും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറുമായ അജിത് മുതിരമല ഉൾപ്പെടെ ഭരണസമിതി അംഗങ്ങളിൽനിന്നാണ് തുക ഈടാക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് രണ്ടുവർഷമായി കേസ് നടക്കുന്നുണ്ടായിരുന്നു. അന്വേഷണ റിപ്പോർട്ടും തുടർ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്് ഭരണസമിതി നൽകിയ ഹരജി തള്ളിയതോടെയാണ് നടപടി.
ഇതേ തുടർന്ന് ഓരോരുത്തരും അടയ്ക്കേണ്ട തുക കാണിച്ച് ഭരണസമിതി അംഗങ്ങൾക്കും സംഘം സെക്രട്ടറിക്കും സഹകരണ വകുപ്പ് നോട്ടീസ് നൽകി.
2018ൽ സംഘത്തിനെതിരെ സാമ്പത്തിക അഴിമതി ആരോപണം ഉയർന്നതോടെയാണ് സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചത്. വായ്പകൾ അനുവദിച്ചതിലും നിക്ഷേപങ്ങളിൽ പലിശ നൽകിയതിലും ചിട്ടിയുമായും ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയിരുന്നു. മുൻ പ്രസിഡൻറ് പി.സി. മാത്യു, നിലവിലെ പ്രസിഡൻറ് ശ്യാമളദേവി തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രമക്കേട് നടന്നുവെന്നാണ് സഹകരണ വകുപ്പിെൻറ കണ്ടെത്തൽ. ബാങ്കിന് നഷ്ടമായ പണം തിരിച്ചുനൽകാൻ നിർദേശിച്ച് എല്ലാ ഭരണസമിതി അംഗങ്ങൾക്കും സഹകരണ വകുപ്പ് നോട്ടീസ് അയച്ചു. ഇക്കാര്യത്തിൽ ഹിയറിങ് നടപടി പുരോഗമിക്കുകയാണ്. ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് രാജിവെച്ച അംഗത്തിനും നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

