Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅ​ഞ്ചു...

അ​ഞ്ചു വ​യ​സ്സു​കാ​ര​നെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ഞ്ചു വ​യ​സ്സു​കാ​ര​നെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ
cancel

മ​ണി​മ​ല: അ​ഞ്ചു വ​യ​സ്സു​കാ​ര​നെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. മ​ണി​മ​ല മു​ക്ക​ട സ്വ​ദേ​ശി​യാ​യ 47കാ​ര​നെ​യാ​ണ്​ ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഞ്ചു വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ ക​ഴു​ത്തി​ൽ ക​യ​റി​യി​ട്ട് കു​രു​ക്കി ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​വെ​ന്‍റി​ൽ താ​മ​സി​ച്ചു പ​ഠി​ച്ചി​രു​ന്ന ഇ​യാ​ളു​ടെ കു​ട്ടി​ക​ള്‍ ഓ​ണാ​വ​ധി​ക്ക് വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു. മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​ടി​വെ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ള്‍ അ​ക​ത്തേ​ക്ക് ക​യ​റി​യ സ​മ​യ​ത്ത് ഇ​ള​യ കു​ട്ടി​യാ​യ അ​ഞ്ചു​വ​യ​സ്സു​കാ​ര​ന്‍ മു​റ്റ​ത്ത് കി​ട​ന്ന പ്ലാ​സ്റ്റി​ക് ക​യ​റി​ൽ ത​ട്ടി മ​റി​ഞ്ഞു​വീ​ഴു​ന്ന​ത് ക​ണ്ട പി​താ​വ് ആ ​ക​യ​ർ എ​ടു​ത്തു കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ടു​മു​റു​ക്കി. കു​ട്ടി​ക​ള്‍ ബ​ഹ​ളം​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​യാ​ൾ കു​രു​ക്ക് ക​ഴു​ത്തി​ൽ​നി​ന്ന് മാ​റ്റി​യ​ത്.

ഓ​ണാ​വ​ധി​ക്ക് ശേ​ഷം തി​രി​ച്ച്​ കോ​ൺ​വ​ന്‍റി​ലെ​ത്തി​യ കു​ട്ടി​യു​ടെ ക​ഴു​ത്തി​ലെ പാ​ട് ക​ണ്ട് അ​ധി​കൃ​ത​ർ വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കോ​ൺ​വ​ന്‍റ്​ അ​ധി​കൃ​ത​ർ വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ച്ചു. ചൈ​ൽ​ഡ് ലൈ​ൻ മു​ഖാ​ന്ത​രം പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണി​മ​ല പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പി​താ​വി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മ​ണി​മ​ല എ​സ്.​എ​ച്ച്.​ഒ ഷാ​ജി​മോ​ൻ, എ​സ്.​ഐ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ രാ​ജീ​വ്, ശ്രീ​ജി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abusefatherArrests
News Summary - Father arrested for brutally abusing five-year-old
Next Story