Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാഷിസം ഗാന്ധിജിയെ തെറ്റായി ചിത്രീകരിച്ച് ഉപയോഗിക്കാൻ ശ്രമിക്കുന്നു -ബിനോയ് വിശ്വം

text_fields
bookmark_border
CPI State Secretary Binoy Viswam in an interview
cancel
camera_alt

ബിനോയ് വിശ്വം

വൈക്കം: ഫാഷിസം കേവലമായ അക്രമമല്ലെന്നും അത് ജനാധിപത്യത്തെ നിഷേധിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിൽ ‘ഫാഷിസത്തിനെതിരെ ജനങ്ങൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആർ.എസ്.എസ് ഈ വ്യവസ്ഥ സ്ഥാപിക്കുന്നതിനായി മഹാത്മ ഗാന്ധിയെ പോലും തെറ്റായി ഉപയോഗിക്കുകയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഡോ. പി.യു. മൈത്രി അധ്യക്ഷത വഹിച്ചു. ഡോ. എം.എ. സിദ്ദീഖ്, ഡോ. ഷിബിൻ സേവിയർ എന്നിവർ സംസാരിച്ചു.

‘ലിംഗനീതിയും സാംസ്കാരിക ആധിപത്യവും’ സെമിനാർ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. ‘മതാത്മക ഇന്ത്യയും ശാസ്ത്രബോധവും’ എന്ന വിഷയത്തിൽ ഡോ. ടി.എസ്. ശ്യാംകുമാർ പ്രഭാഷണം നടത്തി. ശ്യാമ എസ്. പ്രഭ, ജിസ് ജോസഫ്, ഡോ. മുരളീധരൻ തറയിൽ, അനു സണ്ണി, ബി. രമേശ്, പ്രഫ. എം.ജി. ബാബുജി എന്നിവർ സംസാരിച്ചു. സജിത മഠത്തിൽ അവതരിപ്പിച്ച ‘പോഡ്കാസ്റ്റ് ഓപ്പറേ’എന്ന നാടകവും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fascism is attempting to use Gandhi by misrepresenting him: Binoy Viswam
Next Story