മൃഗങ്ങളുടെ മരുന്നിന് വിലവർധന കര്‍ഷകർ പ്രതിസന്ധിയിൽ
text_fieldsകോട്ടയം: കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മൃഗപരിപാലന മേഖലയിലെ മരുന്നുകളുടെ വിലവര്‍ധന. മൃഗാശുപത്രികളില്‍ ഉള്‍പ്പെടെ മരുന്നിന്‍റെ ലഭ്യതക്കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഷാവര്‍ഷം മരുന്ന് കമ്പനികള്‍ മരുന്നുകളുടെ വില 15 മുതല്‍ 20 ശതമാനം വരെ കൂട്ടാറുണ്ട്. കൂടാതെ കോവിഡ് കാരണമായി മരുന്നുകളുടെ വില കമ്പനികള്‍ വര്‍ധിപ്പിച്ചു. ഡോക്ടര്‍ കുറിക്കുന്ന രോഗത്തിനുള്ള മരുന്നുകള്‍ക്കും സപ്ലിമെന്‍റ് അഥവ കാല്‍സ്യ, ലവണ മിശ്രിതങ്ങള്‍ അടങ്ങിയ ശരീരപരിപാലനത്തിനുള്ള മരുന്നുകള്‍ക്കുമാണ് വില വര്‍ധിച്ചിരിക്കുന്നത്.
സപ്ലിമെന്‍റ് മരുന്നുകളുടെ നിര്‍മാണത്തില്‍ ഒരു നിബന്ധനയും പാലിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. സാധാരണ മനുഷ്യന് നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് ഡ്രഗ്സ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അനുമതി വേണം. എന്നാല്‍, മൃഗങ്ങള്‍ക്ക് നിര്‍മിക്കുന്ന സപ്ലിമെന്‍റുകള്‍ ആര്‍ക്കും നിര്‍മിച്ച് വില്‍പന നടത്താവുന്ന തരത്തിലാണ്. ഒരു നിബന്ധനകളും ഇല്ലാതെയാണ് മൃഗപരിപാലനത്തിനുള്ള മരുന്നുകളും സപ്ലിമെന്‍റുകളും നിര്‍മിച്ച് വിതരണം ചെയ്യുന്നത്.
സപ്ലിമെന്‍റ് മരുന്നുകളുടെ വില്‍പന നടത്തുന്ന ഏജന്‍സികള്‍ ആദ്യം മൃഗാശുപത്രി വഴി സൗജന്യമായി അവരുടെ ഉൽപന്നം വിതരണം ചെയ്യുകയും ഡോക്ടര്‍മാര്‍ ഇത് കുറിച്ചുകൊടുക്കുന്നതോടെ ആദ്യം സൗജന്യമായി നല്‍കുന്ന മരുന്ന് കര്‍ഷകന്‍ പിന്നീട് അമിതവില നല്‍കി വാങ്ങേണ്ട സാഹചര്യമാണെന്നും ആക്ഷേപമുണ്ട്. മരുന്നുകളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ നീതി സ്റ്റോറുകള്‍ വഴിയും നീതി മെഡിക്കല്‍സ് വഴിയും സപ്ലൈകോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മരുന്ന് വിതരണകേന്ദ്രങ്ങള്‍ വഴിയും മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സബ്‌സിഡി നിരക്കില്‍ വില്‍പന നടത്താന്‍ സര്‍ക്കാര്‍ തയാറാകണം.