Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകർഷക ദിനത്തിൽ...

കർഷക ദിനത്തിൽ കൃഷിഭവന്​ മുന്നിൽ കർഷകന്‍റെ നിരാഹാരം

text_fields
bookmark_border
കർഷക ദിനത്തിൽ കൃഷിഭവന്​ മുന്നിൽ കർഷകന്‍റെ നിരാഹാരം
cancel

കൊ​ക്ക​യാ​ർ: കൃ​ഷി​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ ക​ടം​വാ​ങ്ങി​യ തു​ക തി​രി​കെ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക​ർ​ഷ​ക​ദി​ന​ത്തി​ൽ കൃ​ഷി​ഭ​വ​നു​മു​ന്നി​ൽ നി​രാ​ഹാ​രം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി ക​ർ​ഷ​ക​ൻ.

2017ൽ ​കൊ​ക്ക​യാ​ർ കൃ​ഷി​വ​കു​പ്പി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി​ചെ​യ്തി​രു​ന്നയാൾ ചി​കി​ത്സ​ക്കെ​ന്ന്​ പ​റ​ഞ്ഞ്​ ക​ടം​വാ​ങ്ങി​യ അ​ഞ്ചു​ല​ക്ഷം രൂ​പ മ​ട​ക്കി ന​ൽ​കി​യി​ല്ലെ​ന്നും പീ​രു​മേ​ട് മു​നി​സി​പ്പ​ൽ കോ​ട​തി​വി​ധി ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​നാ​യ മു​ള​ങ്കു​ന്ന്, പു​ളി​ക്കി​യി​ൽ സോ​ണി സെ​ബാ​സ്റ്റ്യ​നാ​ണ് ക​ർ​ഷ​ക​ദി​ന​ത്തി​ൽ കൊ​ക്ക​യാ​ർ കൃ​ഷി​ഭ​വ​നു​മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം ആ​രം​ഭി​ക്കു​ന്ന​ത്. മു​മ്പ്​ ഇ​വി​ടെ ജോ​ലി​ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ചെ​ക്ക് ന​ൽ​കി​യാ​ണ് പ​ണം വാ​ങ്ങി​യ​ത്. പ​ണം തി​രി​കെ​ല​ഭി​ക്കാ​ൻ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ കോ​ട​തി​യി​ൽ​നി​ന്ന്​ അ​നു​കൂ​ല​വി​ധി ഉ​ണ്ടാ​യെ​ങ്കി​ലും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല.

തു​ട​ർ​ന്നാ​ണ് ക​ർ​ഷ​ക​ദി​ന​ത്തി​ൽ സ​മ​രം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​വി​ടെ എം.​എ​ൽ.​എ അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ദി​നാ​ച​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ​മ​ര​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerkrishi bhavanFarmer's Day
News Summary - Farmer's fast in front of Krishi Bhavan on Farmer's Day
Next Story