Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹകരണ ബാങ്കുകൾക്കെതിരെ...

സഹകരണ ബാങ്കുകൾക്കെതിരെ വ്യാജ പ്രചാരണമെന്ന്​; നിക്ഷേപം പിൻവലിക്കാൻ നെട്ടോട്ടം, ആശങ്ക അസ്ഥാനത്തെന്ന്​​ ബാങ്ക്​ അധികൃതർ

text_fields
bookmark_border
dtpc deposit
cancel

പാ​ലാ: വ്യാ​ജ പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കി​ങ്​ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. ബാ​ങ്കു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നു​ള്ള പ്ര​ചാ​ര​ണം വ്യാ​ജ ക​ത്തു​ക​ളും ന​വ​മാ​ധ്യ​മ​ങ്ങ​ളും വ​ഴി ന​ട​ത്തി​വ​രു​ന്ന​തി​ൽ ആ​ശ​ങ്ക​പ്പെ​ട്ട് നി​ക്ഷേ​പ​ക​ർ കൂ​ട്ട​ത്തോ​ടെ ബാ​ങ്ക് ശാ​ഖ​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് പ​ല ബാ​ങ്കു​ക​ളും താ​ൽ​ക്കാ​ലി​ക സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി. സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട്​ അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ വാ​ക്​​പോ​രി​നെ തു​ട​ർ​ന്നു​ള്ള ആ​ക്ഷേ​പ​വും ആ​രോ​പ​ണ​വു​മാ​ണ് നി​ക്ഷേ​പം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ മി​ക്ക ബാ​ങ്കു​ക​ളി​ലും ഇ​പ്പോ​ൾ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​മാ​ണ്. നി​ല​വി​ൽ ഭ​ര​ണ​സ​മി​തി​യി​ൽ ഇ​ടം കി​ട്ടാ​ത്ത​വ​രാ​ണ് മ​ത്സ​ര​രം​ഗം കൊ​ഴു​പ്പി​ക്കു​വാ​ൻ എ​തി​ർ​ചേ​രി​യി​ലേ​ക്ക് ആ​രോ​പ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്ന​താ​ണെ​ന്നാ​ണ്​ ആ​ക്ഷേ​പം. സ​ഹ​ക​ര​ണ മേ​ഖ​ല​യെ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ആ​ശ​ങ്ക​യും ഭീ​തി​യും സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തി​നാ​ൽ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം​വ​രെ മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​ക്ഷേ​പ​ക​ർ​ക്ക് ഒ​രാ​ശ​ങ്ക​യും വേ​ണ്ടെ​ന്ന് ഭ​ര​ണ​സ​മി​തി​ക​ളും വ്യ​ക്ത​മാ​ക്കി.

വാ​യ്പ തു​ക​ക്ക്​ സ​ർ​ക്കാ​ർ നി​ര​വ​ധി​ത​വ​ണ മോ​റ​ട്ടോ​റി​യം പ്ര​ഖ്യ​പി​ക്ക​പ്പെ​ട്ട​തും വാ​യ്പ തി​രി​ച്ച​ട​വ് തു​ട​രെ മു​ട​ക്കി​യ​തും ബാ​ങ്കു​ക​ളെ ബു​ദ്ധി​മു​ട്ടി​ച്ചു. ഏ​താ​നും ബാ​ങ്കു​ക​ളി​ൽ ന​ട​ന്ന വാ​യ്പ ക്ര​മ​ക്കേ​ടു​ക​ളും നി​ക്ഷേ​പ​ക​ർ​ക്ക് തു​ക പി​ൻ​വ​ലി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കി. ഇ​തി​നി​ടെ വ​ലി​യ വാ​യ്പ​ക​ൾ ത​ര​പ്പെ​ടു​ത്തി കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​രും ശ്ര​ദ്ധ​തി​രി​ക്കു​വാ​ൻ സ്ഥാ​പ​ന​ത്തി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ക്ഷേ​പ​ക​രു​ടെ സം​ശ​യ ദു​രീ​ക​ര​ണ​ത്തി​ന് സ​ഹ​ക​ര​ണ​വ​കു​പ്പ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും നി​ക്ഷേ​പ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പാ​ലാ​യി​ൽ ചേ​ർ​ന്ന നി​ക്ഷേ​പ​ക​രു​ടെ​യും സ​ഹ​കാ​രി​ക​ളു​ടെ​യും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജ​യ്സ​ൺ മാ​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:co-operative banksBank officials
News Summary - False propaganda against co-operative banks; Bank officials said that the rush to withdraw the deposit, the concern is misplaced
Next Story