Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളനോട്ട് വ്യാപകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

text_fields
bookmark_border
കള്ളനോട്ട് വ്യാപകം; അന്വേഷണം ഊർജിതമാക്കി പൊലീസ്
cancel

വൈക്കം: കള്ളനോട്ട് നൽകി കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയയൾ പിടിക്കപ്പെടുമെന്ന് കണ്ടതോടെ കാറിൽ കയറി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെ തലയാഴം പുത്തൻപാലം ജങ്ഷനിലാണ് സംഭവം. വെച്ചൂർ ഭാഗത്ത് നിന്നും കാറിലെത്തിയ ആൾ കടയിൽ കയറി 500 രൂപയുടെ കള്ളനോട്ട് നൽകി 80 രൂപ വിലവരുന്ന ഒരു പാക്കറ്റ് കൊതുക് തിരിയും ബാക്കി കാശും വാങ്ങി.

തുടർന്ന് സമീപത്തെ മറ്റൊരു കടയിൽ കയറി അവിടെയും 500 രൂപയുടെ കള്ളനോട്ട് നൽകി 70 രൂപ വില വരുന്ന ആട്ടയും ബാക്കി പണവും വാങ്ങുകയായിരുന്നു. ശേഷം സമീപത്തെ മറ്റൊരു ടെക്സ്റ്റൈൽസ് കടയിൽ കയറി ഒരു കാവിമുണ്ട് വാങ്ങിയ ശേഷം 500ന്‍റെ കള്ളനോട്ട് നൽകിയപ്പോൾ ബാക്കി തരാൻ പണമില്ലെന്നും ചെയ്ഞ്ച് വാങ്ങി വരാൻ കടയുടമ പറയുകയുമായിരുന്നു.

കൈയിൽ ചെയ്ഞ്ച് ഉണ്ടായിട്ടും 500ന്‍റെ നോട്ട് നൽകുന്നതു കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മറ്റ് വ്യാപാരികൾ അറിഞ്ഞത്. ഉടൻ ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കാറിൽ അമിത വേഗത്തിൽ വൈക്കം ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു.

സംഭവം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പ്രദേശത്തെ സി.സി.ടിവി കാമറകൾ പരിശോധിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fake currency is widespread; Police intensify investigation
Next Story