അസൗകര്യങ്ങൾക്ക് കയറിയിറങ്ങാനൊരു റെയിൽവേ സ്റ്റേഷൻ
text_fieldsകോട്ടയം റെയിൽവേ സ്റ്റേഷൻ
കോട്ടയം: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് കോട്ടയം. പക്ഷേ, അവിടെ ഇപ്പോൾ കയറിയിറങ്ങിപ്പോകുന്നത് അസൗകര്യങ്ങൾ മാത്രം. ശബരിമല മണ്ഡലകാലത്ത് ദക്ഷിണേന്ത്യയിൽ നിന്നും വടക്കേയിന്ത്യയിൽ നിന്നുപോലും തീർഥാടകർ വന്നിറങ്ങുന്ന പ്രധാന സ്റ്റേഷനായ കോട്ടയം അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുന്നു.
കേരളത്തിലെ ചെറുതും വലുതുമായ റെയിൽവേ സ്റ്റേഷനുകൾ ദ്രുതഗതിയിൽ നവീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൗരാണിക ചരിത്രം പേറുന്ന കോട്ടയം റെയിൽവേ സ്റ്റേഷൻ മുട്ടിലിഴയുന്നത്. ഓരോ ശബരിമല സീസണിലും പതിനായിരങ്ങൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നു.
പ്രധാനമായും ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ഇവിടെ ഇറങ്ങുന്ന അയ്യപ്പഭക്തർ കെ.എസ്.ആർ.ടി.സി ബസിലും മറ്റ് വാഹനങ്ങളിലും കയറി പമ്പയിലേക്ക് പോകുന്നു. മലയോര മേഖലയിലേക്കുള്ള പ്രധാന സ്റ്റേഷനായിട്ടും തികഞ്ഞ അവഗണനയാണ് കോട്ടയം റെയിൽവേ സ്റ്റേഷന്. പ്രധാന കവാടം കടക്കുന്നതു മുതൽ അവഗണനയുടെ അടയാളങ്ങൾ കണ്ണിൽ പതിഞ്ഞുതുടങ്ങും.
പൊളിഞ്ഞ നടപ്പാതകൾ
റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയും നടപ്പാതകളും പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. നടപ്പാതയിലെ ഇളകി കിടക്കുന്ന ടൈൽസുകളിൽ തട്ടി പരിക്കേൽക്കുന്നത് നിത്യസംഭവം. സ്റ്റേഷൻ വളപ്പിലെ റോഡ് ടാർ ചെയ്യാതായിട്ടും കാലമേറെയായി. ഓട്ടോറിക്ഷകളും വാഹനങ്ങളും തലങ്ങും വിലങ്ങും പായുന്ന മുറ്റത്തെ പൊളിഞ്ഞ റോഡുകൾ കാൽനടക്കാർക്കാണ് ഭീഷണി.
പൊട്ടിയടർന്ന കോൺക്രീറ്റ് മുറ്റത്ത് വീണ് പ്രായമായ യാത്രക്കാർക്കാണ് പരിക്കേൽക്കുന്നത്. റോഡിൽ മുഖമടിച്ചു വീണ് പരിക്കേൽക്കുന്നത് പതിവാണെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.
ലിഫ്റ്റുമില്ല, എസ്കലേറ്ററുമില്ല
പ്രധാന ടിക്ക റ്റ് കൗണ്ടർ പ്രവർത്തിക്കുന്നത് റെയിൽവേ ട്രാക്കിന്റെ നിരപ്പിലും മുകളിലത്തെ നിലയിലാണ്. ഇവിടെ നിന്നും രണ്ടാം പ്ലാറ്റ്ഫോമിലോ മൂന്ന് നാല് പ്ലാറ്റ്ഫോമുകളിലോ എത്തണമെങ്കിൽ ടിക്കറ്റെടുത്ത ശേഷം പുറത്തിറങ്ങി തെക്കുഭാഗത്തുള്ള ഫുട് ഓവർ ബ്രിഡ്ജ് കയറി അപ്പുറമിറങ്ങണം.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്രവർത്തിക്കാത്ത എസ്കലേറ്റർ
പ്രായമായ യാത്രക്കാരെയാണ് ഇത് ഏറെ വലയ്ക്കുന്നത്. ഇനി കൗണ്ടറിൽനിന്ന് ഒന്നാം പ്ലാറ്റ്ഫോമിലെത്തണമെങ്കിൽ അതിനെക്കാൾ പാടാണ്. തറനിരപ്പിനും താഴെയുള്ള ഒന്നാം പ്ലാറ്റ്ഫോമിലെത്താൻ സ്റ്റെപ്പുകൾ ഇറങ്ങണം. വലതുവശത്തായി ഒരു എസ്കലേറ്ററുണ്ടെങ്കിലും അത് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാനുള്ളതല്ല, അവിടെ നിന്ന് മുകളിലെ പ്രധാന കവാടത്തിലേക്ക് കയറാനുള്ളതാണ്. അതുതന്നെ അപൂർവമായേ പ്രവർത്തിക്കുന്നുമുള്ളു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാൻ ഓരോ ലിഫ്റ്റുകൾ ഉണ്ടെങ്കിലും ഇതും മിക്കപ്പോഴും പ്രവർത്തിക്കാറില്ല. രോഗികളും പ്രായമായവരും ഇതുമൂലം കഷ്ടപ്പെടുന്നു.
കൗണ്ടറിൽ ആൾക്ഷാമം
തിരക്കേറിയ സമയങ്ങളിൽ പോലും ടിക്കറ്റ് കൗണ്ടറുകളിൽ ജീവനക്കാരില്ലാത്തത് യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ദിവ്യാംഗരുടേതടക്കം അഞ്ച് കൗണ്ടറുകൾ ഉണ്ടെങ്കിലും ഏറ്റവും തിരക്കേറിയ രാവിലെയും ഉച്ചക്കു ശേഷമുള്ള സമയത്തും ഒരു കൗണ്ടർ മാത്രമായിരിക്കും പ്രവർത്തിക്കുക. എറണാകുളം ഭാഗത്തേക്ക് രാവിലെ ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത് പാലരുവി, വേണാട്, പരശു എന്നീ ട്രെയിനുകൾക്കാണ്.
കൊല്ലം-തിരുവനന്തപുരം ഭാഗത്തേക്ക് മെമു, തിരുവനന്തപുരം മെയിൽ, കന്യാകുമാരി എക്സ്പ്രസ്, മധുരൈ എക്സ്പ്രസ് തുടങ്ങിയവയാണ് രാവിലെ കൂടുതൽ യാത്രക്കാരുള്ളത്. ഈ സമയത്താവട്ടെ ഒന്നോ രണ്ടോ ടിക്കറ്റ് കൗണ്ടറുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. ഇതുകാരണം, അൺ റിസർവ്ഡ് ടിക്കറ്റുകൾക്കായി സ്വകാര്യ ഏജൻസികൾ നടത്തുന്ന കൗണ്ടറുകളിൽ നല്ല തിരക്കുണ്ടാവുകയും ചെയ്യുന്നു.
മേൽക്കൂരയൊക്കെ സങ്കൽപമല്ലേ..!
ആറ് പ്ലാറ്റ്ഫോമുകളുണ്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ. പക്ഷേ, ഒന്നിനും പൂർണമായ മേൽക്കൂരയില്ല. ഒന്നം പ്ലാറ്റ്ഫോമിലെ കോച്ച് പൊസിഷൻ നാല് മുതൽ എട്ടുവരെ ഭാഗത്തും രണ്ടാം പ്ലാറ്റ്ഫോമിൽ കോച്ച് പൊസിഷൻ 18 മുതൽ 24 വരെയും മേൽക്കൂരയില്ല. മറ്റ് പ്ലാറ്റ്ഫോമുകളിൽ മേൽക്കൂര പേരിനു മാത്രം. മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്തും ഈ മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോമുകളിൽ വണ്ടി കാത്തുനിൽക്കുന്നവർ കഷ്ടപ്പെടുന്നു.
അവസാനിക്കാത്ത പണി
എത്രയോ കാലമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കാൻ തുടങ്ങിയിട്ട്. പ്ലാറ്റ്ഫോമുകളിലെ ടൈലുകൾ മാറ്റി സ്ഥാപിക്കാനുള്ള പണി ഇഴഞ്ഞാണ് നീങ്ങുന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽ മാത്രം ഒരുവിധം പണി കഴിച്ചിട്ടുണ്ട്. മറ്റ് പ്ലാറ്റ്ഫോമുകളിലെ പണി എന്നു തീരുമെന്നറിയാത്ത അനിശ്ചിതത്വത്തിൽ ഇഴയുന്നു. രണ്ടാം പ്ലാറ്റ്ഫോമിൽ വന്നിറങ്ങുന്ന യാത്രക്കാരാണ് അവസാനിക്കാത്ത പണി കാരണം ഏറെ ബുദ്ധിമുട്ടുന്നത്. ശബരിമല തീർഥാടകർ ഏറ്റവും കൂടുതൽ വന്നിറങ്ങുന്നത് രണ്ടാം പ്ലാറ്റ്ഫോമിലാണ്.
അസൗകര്യങ്ങൾ മാത്രം
ആവശ്യത്തിന് ശൗചാലയങ്ങളില്ല. കുടിവെള്ള വിതരണത്തിന് സംവിധാനമില്ല. മൊബൈലുകൾ ചാർജ് ചെയ്യുന്ന പോർട്ടുകൾ ഒന്നാം പ്ലാറ്റ്ഫോമിൽ പോലും പേരിനു മാത്രം. മറ്റ് പ്ലാറ്റ്ഫോമുകളിൽ അതുമില്ല.
യാത്രക്കാരുടെ ലഗേജുകൾ സൂക്ഷിക്കാൻ സ്റ്റേഷനുള്ളിൽ ക്ലോക്ക് റൂമുകളില്ല. പുറത്ത് പെട്ടിക്കട പോലൊരു ചെറിയ സംവിധാനം മാത്രം. അങ്ങനെ പറഞ്ഞാൽ തീരാത്തത്രയും അസൗകര്യങ്ങളുണ്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ.
എൽ.ഡി.എഫ് മാർച്ചും ധർണയും നടത്തി
കോട്ടയം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാവുന്ന നിയമ ഭേദഗതി പാർലമെന്റിൽ പാസാക്കിയത് നടപ്പിൽ വരുത്തരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ കെ.കെ. ജയചന്ദ്രൻ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി ഭേദഗതിക്കെതിരെ കോട്ടയത്ത് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവാണ്. അദ്ദേഹത്തിന്റെ പേര് മാറ്റുന്നത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. പാർലമെന്റ് 2005ൽ പാസാക്കിയ തൊഴിൽ അവകാശ നിയമത്തിന് വിരുദ്ധമാണ് ഈ ഭേദഗതി. അത് മാറ്റുന്നത് നിയമപരമല്ലെന്നും കെ.കെ. ജയചന്ദ്രൻ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി വി.കെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
എൽ.ഡി.എഫ് ജില്ല കൺവീനർ പ്രഫ. ലോപ്പസ് മാത്യു, എൽ.ഡി.എഫ് നേതാക്കളായ അഡ്വ. കെ. അനിൽകുമാർ, സി.കെ. ശശിധരൻ, വി.ബി. ബിനു, രാജീവ് നെല്ലിക്കുന്നേൽ, മാത്യൂസ് ജോർജ്, ദിലീപ് കുമാർ, തോമസ് കാപ്പൻ, രമേശ് ബാബു, ജോസ് പുത്തൻകാല, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, പി.കെ. ആനന്ദക്കുട്ടൻ, രാജു ആലപ്പാട്ട്, ഫ്രാൻസിസ് തോമസ്, ജോൺ വി. ജോസഫ്, ജോജി കുറുത്തിയാടൻ, ജില്ല പഞ്ചായത്ത് മെംബർ ജിം അലക്സ്, ജോസ് ഇടവഴിക്കൽ, ബി. ശശികുമാർ, ടോണി കുമരകം, രമ മോഹൻ തുടങ്ങിയവർ സംസാരിച്ചു.
ദീർഘദൂരമില്ലാത്ത ട്രെയിനുകൾ
ആദ്യകാലം മുതൽക്കുള്ള റെയിൽവേ സ്റ്റേഷനാണെങ്കിലും കോട്ടയത്തുനിന്ന് പുറപ്പെടുന്ന ദീർഘദൂരട്രെയിനുകൾ ഒറ്റയെണ്ണമില്ല. ശബരിമല സീസൺ കാലത്ത് സ്പെഷൽ ട്രെയിനുകൾ മാത്രമാണ് ദീർഘദൂരത്തേക്ക് ഇവിടെ നിന്ന് പുറപ്പെടുന്നത്. 15 ഡബിൾ സർവിസുകളായി 30 ട്രെയിനുകൾ ഈ സീസണിൽ സ്പെഷൽ സർവീസ് നടത്തുന്നുണ്ട്.
കോട്ടയത്തുനിന്നും ഏറ്റവും ദീർഘ ദൂരത്തേക്ക് സർവിസ് നടത്തുന്നത് അതിരാവിലെ 5.15ന് പുറപ്പെടുന്ന കോട്ടയം-നിലമ്പൂർ റോഡ് ട്രെയിൻ മാത്രമാണ്. എറണാകുളം വരെ സർവിസ് നടത്തുന്ന ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമൊന്നുമില്ല.
എറണാകുളം-ബംഗളൂരു ഇന്റർസിറ്റി, കാരക്കൽ - എറണാകുളം, ലോകമാന്യ തിലക്-എറണാകുളം-മഡ്ഗാവ്, എറണാകുളം–പുണെ, കണ്ണൂർ –എറണാകുളം എന്നീ എക്സ്പ്രസ് ട്രെയിനുകൾ കോട്ടയംവരെ നീട്ടണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

