Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവടവാതൂരിൽ​ ചൂട്​ 38.8...

വടവാതൂരിൽ​ ചൂട്​ 38.8 ഡിഗ്രി

text_fields
bookmark_border
extreme heat
cancel

കോ​ട്ട​യം: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ വ​ട​വാ​തൂ​രി​ലെ ഓ​ട്ടോ​മേ​റ്റ​ഡ്​ വെ​ത​ർ സ്​​റ്റേ​ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ റെ​ക്കോ​ഡ്​ ചൂ​ട്. 38.8 ഡി​ഗ്രി ചൂ​ടാ​ണ്​ ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്ത​കാ​ല​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണി​ത്. 12.45ന്​ 37.9 ,1.15​ന്​ 38.7, 1.30ന്​ 37.6 ​ഡി​ഗ്രി എ​ന്നി​ങ്ങ​നെ ചൂ​ടാ​ണ്​ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. 24.1 ഡി​ഗ്രി​യാ​ണ്​ കു​റ​ഞ്ഞ ചൂ​ട്. കു​മ​ര​ക​ത്ത്​ 37.4 ഡി​ഗ്രി കൂ​ടി​യ ചൂ​ടും 24.4 ഡി​ഗ്രി കു​റ​ഞ്ഞ ചൂ​ടും രേ​ഖ​പ്പെ​ടു​ത്തി. പൂ​ഞ്ഞാ​റി​ൽ 35.4 ഡി​ഗ്രി​യാ​ണ്​ കൂ​ടി​യ ചൂ​ട്. കു​റ​ഞ്ഞ ചൂ​ട്​ 24.4 ഡി​ഗ്രി. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട്​ കൂ​ടു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.​ 2020 മാ​ര്‍ച്ച് 18ന് ​അ​നു​ഭ​വ​പ്പെ​ട്ട 38.6 ഡി​ഗ്രി സെ​ല്‍ഷ്യ​സാ​ണ് കോ​ട്ട​യ​ത്തെ സ​മീ​പ​കാ​ല​ത്തെ റെ​ക്കോ​ര്‍ഡ് ചൂ​ട്. 2019 മാ​ര്‍ച്ച്​ 27, 2018 മാ​ര്‍ച്ച് 13 തീ​യ​തി​ക​ളി​ല്‍ ചൂ​ട് 38.5 ഡി​ഗ്രി​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newsextreme heattemperature rise
News Summary - extreme heat
Next Story