ബാറിലെ പണാപഹരണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കൊട്ടാരക്കര: സ്വകാര്യ ബാറിലെ ജീവനക്കാർ മൂന്നര ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെല്ലിക്കുന്നം വിലങ്ങറ രതീഷ് ഭവനിൽ രതിൻ (23), ശ്രീരാജ് ഭവനിൽ ശ്രീരാജ് എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. രതിൻ ജനുവരിയിലും ശ്രീരാജ് ഫെബ്രുവരിയിലുമാണ് ബാറിൽ ജീവനക്കാരായി എത്തിയത്. ബാറിലെ കൗണ്ടറിലെ ബില്ലിങ് സ്റ്റാഫായിരുന്നു ഇരുവരും. ആഴ്ച തോറും മദ്യക്കുപ്പിയുടെ സ്റ്റോക്കിൽകുറവ് വന്നതിനെത്തുടർന്നാണ് കള്ളം വെളിച്ചത്തായത്. വിലപിടിപ്പുള്ള മദ്യക്കുപ്പി വാങ്ങുന്നവരിൽ നിന്ന് പണം വാങ്ങിയ ശേഷം പകുതി ഇവർ എടുക്കുകയായിരുന്നു. ഇങ്ങനെ ഇവർ മൂന്നര ലക്ഷം രൂപ ബില്ലിൽ വെട്ടിപ്പ് നടത്തി. തുടർന്ന് ഉടമ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

