Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോ​ട്ട​യം നഗരത്തിലെ...

കോ​ട്ട​യം നഗരത്തിലെ ഹോട്ടലുകളിൽനിന്ന്​ പഴകിയ ഭക്ഷണം പിടിച്ചു

text_fields
bookmark_border
കോ​ട്ട​യം നഗരത്തിലെ ഹോട്ടലുകളിൽനിന്ന്​ പഴകിയ ഭക്ഷണം പിടിച്ചു
cancel
camera_alt

ആ​രോ​ഗ്യ വി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണം കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ

കോ​ട്ട​യം: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു. 43 ഹോ​ട്ട​ലു​ക​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

14 ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​ പ​ഴ​കി​യ ഭ​ക്ഷ​ണ​വും എ​ണ്ണ​യും ഒ​മ്പ​ത്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കും പി​ടി​ച്ചെ​ടു​ത്തു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വും ന​വ​കേ​ര​ള സ​ദ​സ്സും ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ അ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ​മ​ണി​പ്പു​ഴ മ​ല​ബാ​ർ മ​ജ്​​ലി​സ്, മ​ണി​പ്പു​ഴ ഓ​മ​ന കി​ച്ച​ൻ, മ​റി​യ പ​ള്ളി​യി​ലെ ക​ഫേ ഓ​ൾ​ഡ് ടൗ​ൺ, പ​ള്ളം ക​രി​മ്പും​കാ​ല, ബാ​ർ​ബി ക്യു ​ഇ​ൻ ഫാ​മി​ലി റ​സ്റ്റാ​റ​ന്‍റ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ആ​ര്യ സ​ൽ​ക്കാ​ര, പ്രി​ൻ​സ്, ഗ്രാ​ൻ​ഡ്​​ ആ​ര്യാ​സ്, എ​സ്.​എ​ച്ച്. മൗ​ണ്ട്​ ആ​ന​ന്ദ​ഭ​വ​ൻ, ത​ല​ശ്ശേ​രി റ​സ്റ്റാ​റ​ന്‍റ്, കു​മാ​ര​നെ​ല്ലൂ​ർ കോ​ഫി ഹൗ​സ്​ ഫാ​മി​ലി റ​സ്റ്റാ​റ​ന്‍റ്, ഗാ​ന്ധി​ന​ഗ​ർ ഹോ​ളി ഫു​ഡ്​ ആ​ൻ​ഡ്​ സ്വീ​റ്റ്​​സ്, ഗാ​ന്ധി​ന​ഗ​ർ നി​ത്യ, 12 ടു 12 ​റ​സ്റ്റാ​റ​ന്‍റ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ പ​ഴ​കി​യ എ​ണ്ണ​യും ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളും പി​ടി​​ച്ചെ​ടു​ത്ത​ത്.

21 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സീ​നി​യ​ർ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ടി.​എ. ത​ങ്കം, പി.​ജി. രാ​ജേ​ഷ്, സി​ലി ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​ആ​ർ. രാ​ജീ​വ്, തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ ബി​ൻ​സി സെ​ബാ​സ്റ്റ്യ​നും സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​റും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamStale foodExpired Food
News Summary - Expired Food Retrieved from Hotels in Kottayam City
Next Story