വീട്ടമ്മക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
text_fieldsഎരുമേലി: വീട്ടമ്മക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. എരുമേലി 40 ഏക്കർ ഭാഗത്ത് കരിപ്പാത്തോട്ടത്തിൽ വീട്ടിൽ അമൽ ബോസിനെയാണ് (25) കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസെടുക്കുകയും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ എസ്.സി /എസ്.ടി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

