വന്യജീവി ആക്രമണത്തിൽ ആടുകൾ ചത്തു
text_fields1. കോയിക്കക്കാവിൽ കണ്ടെത്തിയ വന്യജീവിയുടെ കാൽപാട്
2. മുത്തോട്ട് സന്തോഷിന്റെ ആടുകൾ
എരുമേലി: ഇരുമ്പൂന്നിക്കര കോയിക്കക്കാവിൽ വന്യജീവി ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. മുത്തോട്ട് സന്തോഷിന്റെ ആടുകളാണ് ചത്തത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാർ പുറത്ത് ലൈറ്റിട്ട് നോക്കുമ്പോൾ കൂട്ടിൽ ആടുകൾ ചത്തുകിടക്കുന്നതാണ് കണ്ടത്. കഴുത്തിന് കടിയേറ്റാണ് ചത്തത്. എന്നാൽ, വന്യജീവി ഇവറ്റകളെ കൊന്നതല്ലാതെ തിന്നുകയോ എടുത്തു കൊണ്ടുപോകുകയോ ചെയ്തില്ല.
വീട്ടുകാർ ലൈറ്റ് ഇട്ടപ്പോൾ വന്യജീവി ഓടിപ്പോയതാകാമെന്നും കരുതുന്നു. പുലിയാകുമെന്ന് ഇപ്പോഴും സംശയിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. മുക്കൂട്ടുതറയിൽ നിന്നും വെറ്ററിനറി ഡോക്ടർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വ നപാലകരെത്തി നടത്തിയ പരിശോധനയിൽ സമീപത്ത് കാൽപ്പാടും കണ്ടെത്തി. പ്രദേശത്ത് കാമറകൾ സ്ഥാപിച്ചതായും വനപാലകർ പറഞ്ഞു. വിവിധയിടങ്ങളിൽ വളർത്തുമൃഗങ്ങൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നത് പ്രദേശവാസികളെയും വനപാലകരെയും ഒരേപോലെ ആശങ്കയിലാക്കുകയാണ്.

