Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightകവുങ്ങുംകുഴി...

കവുങ്ങുംകുഴി പ്ലാന്‍റിൽ മാലിന്യക്കൂമ്പാരം; കുഴിച്ചുമൂടാൻ ശ്രമിച്ചെന്ന്​ നാട്ടുകാർ

text_fields
bookmark_border
കവുങ്ങുംകുഴി പ്ലാന്‍റിൽ മാലിന്യക്കൂമ്പാരം; കുഴിച്ചുമൂടാൻ ശ്രമിച്ചെന്ന്​ നാട്ടുകാർ
cancel

എ​രു​മേ​ലി: മാ​ലി​ന്യ​സം​സ്ക​ര​ണം പാ​ളി​യ​തോ​ടെ ക​വു​ങ്ങും​കു​ഴി ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.

ജൈ​വ - അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ചു​ള്ള സം​സ്ക​ര​ണം പാ​ളി​യ​തോ​ടെ പ്ലാ​ന്‍റി​ന് സ​മീ​പ​ത്ത് കു​ഴി​യെ​ടു​ത്ത് മാ​ലി​ന്യ​ങ്ങ​ൾ മൂ​ടാ​ൻ ശ്ര​മി​ച്ച​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​യി​ലി​ട്ട് മൂ​ടാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

പ്ലാ​ന്‍റി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളാ​ണ് കൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​വ ത​രം​തി​രി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഏ​ജ​ൻ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, തീ​ർ​ഥാ​ട​ന​കാ​ല​മാ​യ​തോ​ടെ ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ൾ ദി​നം​പ്ര​തി ഉ​ണ്ടാ​കു​ന്ന​തോ​ടെ ത​രം​തി​രി​ക്കാ​നും സം​സ്ക​രി​ക്കാ​നും ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഇ​തോ​ടെ ചീ​ഞ്ഞു​നാ​റു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. പ്ലാ​ന്‍റി​ന് സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മാ​കു​ന്ന​താ​യും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Garbage dump
News Summary - Garbage dump at Kavungumkuzhi plant; The locals said they tried to dig it up
Next Story