പിക്അപ് വാന്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
text_fieldsപിഴക് പാലത്തിനുസമീപം കാര്‍ തലകീഴായി മറിഞ്ഞ നിലയിൽ
എരുമേലി: കെട്ടിട നിര്‍മാണത്തിന് സാധനങ്ങളുമായി വന്ന പിക്അപ് വാൻ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. മുക്കൂട്ടുതറ സ്വദേശി ആനമലയില്‍ വിഷ്ണുവിനാണ് (26) പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 11.30ഓടെ കരിമ്പിൻതോടിന് സമീപത്തായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിൽ മറിയുകയായിരുെന്നന്ന് നാട്ടുകാർ പറയുന്നു.
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ വിഷ്ണുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വാഹനം തലകീഴായി മറിഞ്ഞു
രാമപുരം: പാലാ-തൊടുപുഴ റോഡില്‍ പിഴക് പാലത്തിനുസമീപം കാര്‍ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്.
ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് ഇടുക്കി ചീനിക്കുഴി ഉടമ്പന്നൂര്‍ സ്വദേശികൾ അപകടത്തില്‍പെട്ടത്. ഉടുമ്പന്നൂര്‍ ഇഞ്ചപ്പള്ളില് അഭിജിത് ഷാജി (19), ചീനിക്കുഴി കുന്നപ്പള്ളില്‍ ജിബി തോമസ് (48) എന്നിവർക്കാണ് പരിക്ക്.

