ഓട്ടോ പാർക്ക് ചെയ്തതിന്റെ പേരിൽ സംഘർഷം; ഇരുകൂട്ടർക്കുമെതിരെ കേസ്
text_fieldsശിവൻപിള്ള, ആകാശ് പിള്ള, ആശാന്ത് പിള്ള, ഷൈമോൻ, രാജേഷ് കുമാർ
എരുമേലി: വീടിന്റെ മുന്നിലെ റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു കൂട്ടർക്കും എതിരെ പൊലീസ് കേസ് എടുത്തു. എരുമേലി മുട്ടപ്പള്ളി 40 ഏക്കറിൽ തൊട്ടിയിൽ വീട്ടിൽ ശിവൻപിള്ള (58), മക്കളായ ആകാശ് പിള്ള (29), ആശാന്ത് പിള്ള (27), കുന്നേപറമ്പിൽ വീട്ടിൽ കണ്ണൻ എന്ന കെ.ജി. ഷൈമോൻ (33), കോലഞ്ചിറ വീട്ടിൽ കുഞ്ഞായി എന്ന രാജേഷ് കുമാർ (48) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 8.30ന് ശിവൻ പിള്ളയുടെ വീടിന് മുന്നിൽ രാജേഷ് കുമാർ തന്റെ പെട്ടി ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്.
ശിവൻപിള്ളയും മക്കളും ഇരുവരെയും ആക്രമിച്ചു. തുടർന്ന് രാജേഷും ഷൈമോനും ശിവൻപിള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇവിടെ ഉണ്ടായിരുന്ന വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. എസ്.എച്ച്.ഒ ഇ.ഡി. ബിജു, എസ്.ഐ മാരായ ജോസി എം. ജോൺസൺ, ജി. രാജേഷ്, സി.പി.ഒമാരായ സിജി കുട്ടപ്പൻ, ജിഷാദ് പി. സലീം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

