Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErumelichevron_rightമതസാഹോദര്യം വിളിച്ചോതി...

മതസാഹോദര്യം വിളിച്ചോതി ചന്ദനക്കുട മഹോത്സവം

text_fields
bookmark_border
Chandanakudam Mahotsavam
cancel
camera_alt

എ​രു​മേ​ലി ച​ന്ദ​ന​ക്കു​ട ഘോ​ഷ​യാ​ത്ര പ​ള്ളി അ​ങ്ക​ണ​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്നു

എ​രു​മേ​ലി: മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ മ​ണ്ണി​ൽ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ച​ന്ദ​ന​ക്കു​ട മ​ഹോ​ത്സ​വം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. മ​ഹ​ല്ല മു​സ്​​ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ന്ദ​ന​ക്കു​ട മ​ഹോ​ത്സ​വം നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​നും കാ​തി​നും കു​ളി​ർ​മ​യേ​കി.

ചെ​ണ്ട​മേ​ളം, ശി​ങ്കാ​രി​മേ​ളം, കൊ​ട്ട​ക്കാ​വ​ടി, മ​യി​ൽ, ക​ഥ​ക​ളി തു​ട​ങ്ങി​യ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ ച​ന്ദ​ന​ക്കു​ട​ത്തി​ന് മി​ഴി​വേ​കി. ഘോ​ഷ​യാ​ത്ര​ക്ക് മു​ന്നോ​ടി​യാ​യി തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് അ​മ്പ​ല​പ്പു​ഴ പേ​ട്ട സം​ഘ​വും മ​ഹ​ല്ല മു​സ്​​ലിം ജ​മാ​അ​ത്ത് പ്ര​തി​നി​ധി​ക​ളു​മാ​യി ജ​മാ​അ​ത്ത് ഹാ​ളി​ൽ സൗ​ഹൃ​ദ സം​ഗ​മം ന​ട​ന്നു.

തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ച​ന്ദ​ന​ക്കു​ട ഘോ​ഷ​യാ​ത്ര​യു​ടെ ഫ്ലാ​ഗ്ഓ​ഫും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം.​പി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ, കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മ്മീ​ഷ​ൻ അം​ഗം പി.​കെ. വി​ജ​യ​കു​മാ​ർ, എ​രു​മേ​ലി ഫെ​റോ​ന അ​സം​പ്ഷ​ൻ ച​ർ​ച്ച് വി​കാ​രി വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ത​ങ്ക​മ്മ ജോ​ർ​ജ്കു​ട്ടി, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം ജൂ​ബി അ​ഷ്​​റ​ഫ്, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ നാ​സ​ർ പ​ന​ച്ചി, വി.​ഐ. അ​ജി, പി.​എ. ഷാ​ന​വാ​സ്, ജെ​സ്ന ന​ജീ​ബ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി യൂ​നി​റ്റ് സെ​ക്ര​ട്ട​റി പി.​ആ​ർ. ഹ​രി​കു​മാ​ർ, ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി സി.​എ.​എം. ക​രീം, വി.​പി. അ​ബ്ദു​ൽ ക​രീം, സി.​യു. അ​ബ്ദു​ൽ ക​രീം, നി​സാ​ർ പ്ലാ​മൂ​ട്ടി​ൽ, അ​ൻ​സാ​രി പാ​ടി​ക്ക​ൽ, എം.​ഇ. ഫൈ​സ​ൽ മാ​വു​ങ്ക​ൽ പു​ര​യി​ടം, ഷി​ഹാ​ബ് പു​തു​പ്പ​റ​മ്പി​ൽ, അ​ജ്മ​ൽ അ​ഷ്റ​ഫ് വി​ല​ങ്ങു​പാ​റ, മു​ഹ​മ്മ​ദ് മി​ഥ്​​ലാ​ജ്, നൈ​സാം പി. ​അ​ഷ്റ​ഫ്, കെ.​എ​ച്ച്. നൗ​ഷാ​ദ്, സ​ലീം ക​ണ്ണ​ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

7.30യോ​ടെ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ​നി​ന്ന്​ ച​ന്ദ​ന​ക്കു​ട ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു. ച​ര​ള, ച​ര​ള​പ​ള്ളി, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, കൊ​ച്ച​മ്പ​ലം, പേ​ട്ട​ക്ക​വ​ല, വ​ലി​യ​മ്പ​ലം, ചെ​മ്പ​ക​ത്തു​ങ്ക​ൽ സ്​​റ്റേ​ഡി​യം, പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ, കെ.​എ​സ്.​ആ​ർ.​ടി.​സി, ടി.​ബി, മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​ൻ, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ, വി​ല​ങ്ങു​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ചെ​വ്വാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ പ​ള്ളി അ​ങ്ക​ണ​ത്തി​ലെ​ത്തി കൊ​ടി താ​ഴ്ത്തി​യ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ച​ന്ദ​ന​ക്കു​ട മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​യി. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന പേ​ട്ട​തു​ള്ള​ലി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ച​ന്ദ​ന​ക്കു​ടം അ​ര​ങ്ങേ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandanakudam Mahotsavam
News Summary - Chandanakudam Mahotsavam is a call for religious brotherhood
Next Story