24 വിരലുകളും ചലിപ്പിക്കാം: വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്
text_fieldsഎരുമേലി: ഇരുകൈകളിലും കാലുകളിലുമായുള്ള 24 വിരലുകളും ചലിപ്പിക്കാനും ഉപയോഗിക്കുവാനും കഴിവുള്ള മുട്ടപ്പള്ളി സ്വദേശി പാറക്കുഴി വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്. സാധാരണ വിരലുകളിൽ ഉള്ളതുപോലെ അസ്ഥികളോട് കൂടിയതാണ് അധികമായുള്ള വിരലുകളും. ഇത് സാധാരണ വിരലുകളെപ്പോലെ ചലിപ്പിക്കാനും ഉപയോഗിക്കാനും കഴിയും.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് പ്രകാരം ഇത്തരത്തിൽ വിരലുകളുള്ള ഒരാളും ജീവിച്ചിരിക്കുന്നതായി രേഖകളിൽ ഇല്ല. ഇതിെൻറ അടിസ്ഥാനത്തിൽ വൈദ്യശ്യാസ്ത്ര പരിശോധന നടത്തി സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് ബ്യൂറോയിൽ സമർപ്പിച്ചു. റെക്കോഡ്സ് അതോറിറ്റി പരിശോധനകൾക്കുശേഷം വിനേഷിെൻറ പ്രത്യേകത റെക്കോഡിൽ രേഖപ്പെടുത്തിയതായി അറിയിപ്പ് നൽകുകയായിരുന്നു.
ഞായറാഴ്ച രാവിലെ 10ന് മുക്കൂട്ടുതറ ഐ.ബി.എൽ അക്കാദമി ഹാളിൽവെച്ച് വെച്ചൂച്ചിറ എസ്.എച്ച്.ഒ ജെർലിൻ സ്കറിയ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ് സർട്ടിഫിക്കറ്റ് കൈമാറും. എരുമേലി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജുകുട്ടി ഉദ്ഘാടനം ചെയ്യും.