Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീനച്ചിലാറിന് കുറുകെ മനുഷ്യച്ചങ്ങല തീർത്തു
text_fieldsbookmark_border
ഇളപ്പുങ്കൽ - കാരക്കാട് പാലം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി
മീനച്ചിലാറിന് കുറുകെ മനുഷ്യച്ചങ്ങല തീർത്തപ്പോൾ
ഈരാറ്റുപേട്ട: കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഇളപ്പുങ്കൽ - കാരക്കാട് പാലം ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മീനച്ചിലാറിന് കുറുകെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. പാർട്ടി കാരക്കാട് യൂനിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ സുനിൽ കുമാർ സമരം ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് ഫസൽ വെള്ളൂപ്പറമ്പ് അധ്യക്ഷത വഹിച്ചു. യൂസഫ് ഹിബ മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.എ. മുഹമ്മദ് ഹാഷിം, തൽഹ നദ്വി, അബ്ദുൽ കരീം, നിസാർ മൗലവി, സക്കീർ കറുകാഞ്ചേരി, അർഷദ്, നസീർ വെളിയത്ത്, കൗൺസിലർ അൻസാരി ഈലക്കം തുടങ്ങിയവർ പങ്കെടുത്തു.
Next Story

