
ഇടതുസര്‍ക്കാര്‍ മരവിപ്പിച്ച പദ്ധതികള്‍ തിരികെ കൊണ്ടുവരും -ഇ.ടി. മുഹമ്മദ് ബഷീര്‍
text_fieldsഈരാറ്റുപേട്ട (കോട്ടയം): പാവങ്ങളുടെ ഉന്നമനത്തിനുള്ള കാരുണ്യ, സൗജന്യ റേഷന്‍ എന്നീ പദ്ധതികള്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ തിരികെ കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ടോമി കല്ലാനിയുടെ ഈരാറ്റുപേട്ടയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിെൻറ സമാപനസമ്മേളനം സെൻട്രൽ ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 6000 രൂപ വീതം നല്‍കും. എല്ലാ പെന്‍ഷനും 3000 രൂപയാക്കുമെന്നും പറഞ്ഞു. യു.ഡി.എഫ് ഈരാറ്റുപേട്ട മണ്ഡലം ചെയര്മാന് പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, എം.എസ്. ഹരിചന്ദ്രന്, ലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ, തോമസ് കല്ലാടന്‍, മജു പുളിക്കന്‍, നിസാർ കുർബാനി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
