ലോറി വീട്ടിലേക്ക് ഇടിച്ചുകയറി
text_fieldsമേലുകാവ് കാഞ്ഞിരംകവല കൊച്ചോലിമാക്കൽ മേഴ്സിയുടെ വീട്ടിലേക്ക് ടോറസ് ലോറി ഇടിച്ചുകയറിയപ്പോൾ
ഈരാറ്റുപേട്ട: കരിങ്കല്ല് കയറ്റിവന്ന വന്ന ടോറസ് ലോറി നിയന്ത്രണംവിട്ട് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. മേലുകാവ് കാഞ്ഞിരംകവല കൊച്ചോലിമാക്കൽ മേഴ്സിയുടെ വീട്ടിലേക്കാണ് ലോറി കയറിയത്. അപകടത്തിൽ വീടിന് സാരമായ കേടുപാട് സംഭവിച്ചു.
അപകടസമയത്ത് മേഴ്സിയും മകൻ ജിജോയും ബന്ധുവീട്ടിലായിരുന്നു. ബുധനാഴ്ച വൈകീട്ട് ആേറാടെയാണ് അപകടം. ലോറി ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശി അനൂപ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മണ്ണഞ്ചേരി സ്വദേശിയുടെ ലോറിയാണ് അപകടത്തിൽപെട്ടത്.
നെല്ലാപ്പാറയിലെ കരിങ്കൽ ക്വാറിയിൽനിന്നുള്ള ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കും രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

