തോട്ടുമുക്ക് പാലം അപകടാവസ്ഥയിൽ; തുരുമ്പിച്ച കമ്പികൾ പുറത്ത്
text_fieldsതോട്ടുമുക്ക് മാതാക്കൽ പാലത്തിനടിയിലെ ബീമുകളിലെ കോൺക്രീറ്റ് ഇളകി പുറത്തു കാണുന്ന കമ്പികൾ
ഈരാറ്റുപേട്ട: അരപതിറ്റാണ്ട് മുമ്പ് പണികഴിപ്പിച്ച തൊടുപുഴ റോഡിലെ അൽ മനാർ സ്കൂളിന് സമീപമുള്ള മാതാക്കൽ പാലത്തിന്‍റെ ബീമുകൾക്ക് കേടുപാട്. പാലത്തിനടിയിൽ പ്രധാന ബീമുകൾക്ക് താഴെയായി കോൺക്രീറ്റ് അടർന്ന് തുരുമ്പിച്ച കമ്പികൾ പുറത്തു കണ്ടുതുടങ്ങി. മഴക്കാലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതും ഈർപ്പം കൂടിയ സാഹചര്യവും കോൺക്രീറ്റ് ഘടനയുടെ ശക്തി കുറയാൻ കാരണമായിട്ടുണ്ട്.
പാലത്തിന് താഴെ നിന്ന് നോക്കിയാൽ അപകടാവസ്ഥ വ്യക്തമായി കാണാം. നൂറു കണക്കിന് വാഹനങ്ങളും അനേകം ഭാരവണ്ടികളും കടന്നുപോകുന്ന പ്രധാന പാലമാണിത്. നാളുകൾക്ക് മുമ്പ് തന്നെ പാലത്തിന്‍റെ കേടുപാടുകൾ ശ്രദ്ധയിൽ പെട്ടിരുന്നു. ചെറിയ നിലയിലാണ് കണ്ടു തുടങ്ങിയതെങ്കിലും പഴക്കം ചെല്ലുന്തോറും കൂടിവരികയാണ്.
ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന് കാര്യമായ കുലുക്കവും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ചതിനെ തുടർന്ന് കുറേ ഭാഗം പൊളിഞ്ഞ് പോയി. കാർ ഇടിച്ചപ്പോൾ തന്നെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് നാട്ടുകാരിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

