Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightഈരാറ്റുപേട്ടയിൽ കട...

ഈരാറ്റുപേട്ടയിൽ കട കുത്തിത്തുറന്ന് മോഷണം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ഈരാറ്റുപേട്ടയിൽ കട കുത്തിത്തുറന്ന് മോഷണം: രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

ഷെ​ഫീ​ഖ്, കെ.​വൈ. ഫ​സി​ൽ

ഈ​രാ​റ്റു​പേ​ട്ട: മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. അ​രു​വി​ത്തു​റ ചി​റ​പ്പാ​റ കോ​ള​നി ഭാ​ഗ​ത്ത് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷെ​ഫീ​ഖ് (ലൂ​ക്ക -36), അ​രു​വി​ത്തു​റ മ​റ്റ​ക്കാ​ട് അ​ര​യ​ത്തി​നാ​ൽ കോ​ള​നി ഭാ​ഗ​ത്ത് ക​ണി​യാം​പ​ള്ളി​ൽ കെ.​വൈ. ഫ​സി​ൽ (പീ​റ്റ​ർ -19) എ​ന്നി​വ​രെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​രും ചേ​ർ​ന്ന് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച നാ​ലി​ന്​ ഈ​രാ​റ്റു​പേ​ട്ട മു​ട്ടം ജ​ങ്​​ഷ​നി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​യു​ടെ പൂ​ട്ട് കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റീ​ൽ മേ​ശ​യും മേ​ശ​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15,000 രൂ​പ​യും ചെ​ക്ക്ബു​ക്ക്, ആ​ധാ​ർ കാ​ര്‍ഡ്, വി​ക​ലാം​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്ബു​ക്ക് എ​ന്നി​വ മോ​ഷ്ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്​​തു.

തു​ട​ര്‍ന്ന് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഷെ​ഫീ​ക്കി​ന് മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്.​ഒ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ൻ, എ​സ്.​ഐ ജി​ബി​ൻ തോ​മ​സ്, സി.​പി.​ഒ​മാ​രാ​യ ജോ​ബി ജോ​സ​ഫ്, ശ​ര​ത് കൃ​ഷ്ണ​ദേ​വ്, ബി. ​ഷ​മീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftarrestEratupetta
News Summary - theft in Eratupetta: Two arrested
Next Story