Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
തലക്ക് പരിക്കേറ്റ വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ
cancel
Listen to this Article

ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കൈപ്പള്ളിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ. വലിയപറമ്പിൽ ജാൻസിക്കാണ് (50) വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവ് ജയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ഒമ്പതോടെ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ജയിംസ് ഏതാനും നാളുകളായി പാലായിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയിലായിരുന്നു. ഒരു മാസമായി വീട്ടിലെത്തിയ ജയിംസ് മദ്യപിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ മദ്യപാനം ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങൾ ഉണ്ടായത്.

ഞായറാഴ്ച രാവിലെ ഭാര്യയുമായി വാക്തർക്കം ഉണ്ടാകുകയും ഭാര്യയുടെ തലക്ക് വെട്ടുകയുമായിരുന്നു. തലക്ക് പിന്നിൽ പരിക്കേറ്റ ജാൻസിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം വീടുവിട്ട ജയിംസിനെ ഈരാറ്റുപേട്ടയിൽനിന്ന് പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The husband Arrested for attacking his wife
Next Story