നോമ്പ്തുറയ്ക്ക് ഉണ്ർവേകാൻ ഉലുവക്കഞ്ഞി
text_fieldsസുധീർ കൊച്ചു പറമ്പിൽ തെക്കേക്കര ജിലാനി മസ്ജിദിൽ ഉലുവക്കഞ്ഞി തയാറാക്കുന്നു
ഈരാറ്റുപേട്ട: നോമ്പുതുറ സമയത്ത് പള്ളികളില്‍ എത്തുന്നവര്‍ക്ക് ഇഷ്ട വിഭവം ഔഷധ കഞ്ഞി അഥവ ഉലുവക്കഞ്ഞി തന്നെ. മറ്റ് എന്തെല്ലാം വിഭവങ്ങൾ ഉണ്ടങ്കിലും ഉലുവ കഞ്ഞി മാറ്റി നിർത്തിയുള്ള നോമ്പു തുറ പ്രയാസമാണ്. പകല്‍ മുഴുവന്‍ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികള്‍ക്ക് ശരീരത്തിനും മനസ്സിനും ഉണര്‍വേകുന്ന കഞ്ഞി കുടിക്കാന്‍ അനേകം പേര് പള്ളികളിലെത്താറുണ്ട്.
പച്ചരി, ഉലുവ, ചുക്ക്, കുരുമുളക്, ഏലക്ക, ഗ്രാമ്പു, കറുവാപ്പട്ട, ചെറിയ ഉള്ളി, വെളുത്തുള്ളി, ആശാളി, മഞ്ഞള്‍, കറിവേപ്പില, തേങ്ങ തുടങ്ങിയ ചേരുവകള്‍ ചേർത്താണ് കഞ്ഞി തയാറാക്കുന്നത്. ഇതിനായി പരിചയസമ്പന്നരായ പാചകക്കാരെയാണ് ചുമതലപ്പെടുത്തുക. പള്ളിയിൽ നോമ്പ് തുറക്ക് എത്തുന്നവർക്ക് പുറമേ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന ജാതി മത ഭേദമന്യേയുള്ള വീടുകളിലേക്കും ഉലുവക്കഞ്ഞി കൊടുത്തുവിടാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.