വെട്ടിപ്പറമ്പ്-പൂഞ്ഞാർ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം
text_fieldsആനിയിളപ്പ്-വെട്ടിപ്പറമ്പ്-പൂഞ്ഞാർ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ ജനകീയ ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യുന്നു
ഈരാറ്റുപേട്ട: ജൽജീവൻ പദ്ധതിക്കായി പൊളിച്ച ആനിയിളപ്പ്-വെട്ടിപ്പറമ്പ്-പൂഞ്ഞാർ റോഡ് ഗതാഗത യോഗ്യമാക്കി നാട്ടുകാരുടെ ദുരിതം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ ധർണയിൽ പ്രതിഷേധം. റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് മാധ്യമം ചെയ്ത വാർത്ത ചർച്ചയായതിനെ തുടർന്നാണ് യു.ഡി.എഫ് സമരം ഏറ്റെടുത്തത്.
യു.ഡി.എഫ് തീക്കോയി, പൂഞ്ഞാർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആനിയിളപ്പിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് തീക്കോയി മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷതവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി മണ്ണു മഠം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ മജു പുളിക്കൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ റോജി മുതിരേന്തിക്കൽ, മോഹനൻ കുട്ടപ്പൻ, ഡി.സി.സി അംഗങ്ങളായ ജോർജ് സെബാസ്റ്റ്യൻ പുളിക്കക്കുന്നേൽ, പി.എച്ച്. നൗഷാദ്, യു.ഡി.എഫ് മണ്ഡലം കൺവീനർ പയസ് കവളംമാക്കൽ, വാർഡ് മെംബർമാരായ ജയറാണി തോമസ് കുട്ടി, കൃപ ബിജു, പി. മുരുകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ കുട്ടപ്പൻ, ടി.വി. തോമസ് തട്ടാംപറമ്പിൽ, അഡ്വ. വി.ജെ. ജോസ്, വർക്കിച്ചൻ അറമത്ത്, കരുണ പാലിയേറ്റിവ് സൊസൈറ്റി ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ, ജോസ് വെള്ളേടത്ത്, നിസാർ കറുകാഞ്ചേരി, സിയാദ്, ചാർളി കൊല്ലപ്പിള്ളി, സജി കുര്യാക്കോസ്, മുരളി ഇഞ്ചക്കാട്ട്, എം.സി. വർക്കി, മാജി തോമസ്, എം.ഐ. ബേബി മുത്തനാട്ട്, മാത്തച്ചൻ മുതുകാട്ടിൽ, ഇ.വി. ജോർജ് ഇടയാടിയിൽ, എ.ടി. തോമസ് അമ്പാട്ട്, എ.ജെ. ഫ്രാൻസിസ് അറമത്ത്, വി.എൽ. ജോസഫ് വെട്ടുകാട്ടിൽ, കെ.കെ. തോമസ് കടപ്ലാക്കൽ, ഔസേപ്പച്ചൻ മേക്കാട്ട്, എം.സി. സിബിച്ചൻ മാട്ടേൽ തുടങ്ങിയവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

