Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightനാടെങ്ങും പ്രവാചക...

നാടെങ്ങും പ്രവാചക പ്രകീർത്തനങ്ങൾ

text_fields
bookmark_border
നാടെങ്ങും പ്രവാചക പ്രകീർത്തനങ്ങൾ
cancel
camera_alt

കേ​ര​ള ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ ഈ​രാ​റ്റു​പേ​ട്ട മേ​ഖ​ല

ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളെ

പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ ന​ബി​ദി​ന സ​ന്ദേ​ശ റാ​ലി

ഈ​രാ​റ്റു​പേ​ട്ട: മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ദ​ക്ഷി​ണ കേ​ര​ള ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ദ്ര​സ​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ബി​ദി​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

വൈ​കി​ട്ട് 5 മ​ണി​ക്ക് ബ​ഹു​ജ​ന​ങ്ങ​ളു​ടെ ന​ബി​ദി​ന സ​ന്ദേ​ശ റാ​ലി ന​ട​ന്നു. തു​ട​ർ​ന്ന് നൈ​നാ​ർ​പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം നൈ​നാ​ർ മ​സ്ജി​ദ് ചീ​ഫ് ഇ​മാം അ​ഷ​റ​ഫ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി ന​ദ് വി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. അ​ബ്ദു​സ്സ​ലാം മൗ​ല​വി ബാ​ഖ​വി പ്രാ​ർ​ഥf​യും മു​ഹി​യു​ദ്ദീ​ൻ മ​സ്ജി​ദ് ചീ​ഫ് ഇ​മാം വി.​പി. സു​ബൈ​ർ മൗ​ല​വി​യും എ.​പി. ഷി​ഫാ​ർ കൗ​സ​രി​യും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​പി നാ​സ​ർ നി​ർ​വ​ഹി​ച്ചു.

ദ​ക്ഷി​ണ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ന​ദീ​ർ മൗ​ല​വി, പു​ത്ത​ൻ പ​ള്ളി ചീ​ഫ് ഇ​മാം മു​ഹ​മ്മ​ദ് അ​ലി ബാ​ഖ​വി, ക​ടു​വാ​മൂ​ഴി മ​സ്ജി​ദ് നൂ​ർ ഇ​മാം ഇ​ബ്രാ​ഹിം​കു​ട്ടി മൗ​ല​വി, നൈ​നാ​ർ പ​ള്ളി പ്ര​സി​ഡ​ന്‍റ് പി.​ഇ. മു​ഹ​മ്മ​ദ് സ​ക്കീ​ർ, പു​ത്ത​ൻ പ​ള്ളി പ്ര​സി​ഡ​ന്‍റ് സ്വാ​ലി​ഹ് ഹാ​ജി ന​ടു​വി​ലേ​ട​ത്ത്, മു​ഹി​യു​ദ്ദീ​ൻ ജു​മാ മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് അ​ഫ്സ​റു​ദ്ദീ​ൻ പു​ള്ളോ​ലി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ച​ങ്ങ​നാ​ശ്ശേ​രി: മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ മ​ർ​ക​സ് ഇ​സ്ലാ​മി​ക് കോം​പ്ല​ക്സി​ൽ ആ​ഘോ​ഷി​ച്ചു. മ​ർ​ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​എം. റ​ഫീ​ഖ് അ​ഹ​മ്മ​ദ് സ​ഖാ​ഫി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹു​സൈ​ൻ സ​ഖാ​ഫി ബീ​മാ​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​സ്സ​ലാം ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത​വി​ശ്വാ​സ​ങ്ങ​ളെ​യും മ​താ​ചാ​ര​ങ്ങ​ളെ​യും മ​ത​പ്ര​ബോ​ധ​ക​രെ​യും സാ​മൂ​ഹി​ക ത​ല​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും അ​പ​മാ​നി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു വ​രു​ന്ന​താ​യും ഇ​ത് ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണെ​ന്നും നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മു​ഹ​മ്മ​ദ് ഷാ​ഫി സ​ഖാ​ഫി, സി.​കെ. അ​ബ്‌​ദു​സ്സ​ലാം, പി.​എ. സാ​ലി, ഷൗ​ക്ക​ത്ത് മു​സ്‍ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ന്ന​ദാ​ന വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ്ര​ഫ. ജി​യാ​ഷ് നി​ർ​വ​ഹി​ച്ചു. മ​ർ​ക​സു​ൽ ഹു​ദാ ഇ​സ്ലാ​മി​ക കോം​പ്ല​ക്സി​ന് ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബി​ദി​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി.

കോ​ട്ട​യം: ന​ബി​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ജു​മാ​മ​സ്ജി​ദ് ന​ബി​ദി​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സ​ദ​റു​ദ്ദീ​ൻ അ​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൈ​സാം, മു​ഹ​മ്മ​ദ് റാ​ഷി​ക്, എം.​എം. ഹാ​ഷിം, പി.​എം. ന​സീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്ടു, മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന മൗ​ലി​ദ് പാ​രാ​യ​ണ​ത്തി​ന് ചീ​ഫ് ഇ​മാം സ​ദ​റു​ദ്ദീ​ൻ ബാ​ഖ​വി നേ​തൃ​ത്വം ന​ൽ​കി.

ഇ​ള​ങ്കാ​ട്: ഇ​ള​ങ്കാ​ട് മു​ഹി​യി​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ബി​ദി​നാ​ഘോ​ഷം ‘ഹാ​പ്പി മീ​ലാ​ദ് 2026’ സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം പീ​രു​മേ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നൗ​ഷാ​ദ് വെം​ബ്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​അ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​ലാ​ലു​ദ്ദീ​ൻ, പു​ളി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​സി​ജോ അ​റ​യ്ക്ക​പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ കാ​ര​യ്ക്കാ​ട്ട്, ചീ​ഫ് ഇ​മാം മു​ഹ​മ്മ​ദ് കു​ട്ടി മി​സ്ബാ​ഹി, പി.​കെ. രാ​ജ​ൻ, വി​ജ​യ​ൻ കോ​മ്പാ​റ​യി​ൽ, കെ.​ഇ. ഹ​ബീ​ബ്, ഹം​സ ഹാ​ജി, ഹം​സ കാ​ര​യ്ക്കാ​ട്ടി​ൽ, പി.​എ. നാ​സ​ർ, ഷി​ഹാ​ബു​ദ്ദീ​ൻ മ​ളു​ഹ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ൻ​സൂ​ർ ബാ​ഖ​വി പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് മു​സ്ലിം ജ​മാ​അ​ത്തി​ന്‍റെ​യും മീ​ലാ​ദ് ഷെ​രീ​ഫ് ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബി​ദി​നാ​ഘോ​ഷ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ലി​യി​ൽ പാ​റ​ത്തോ​ട് മു​ഹി​യി​ദ്ദീ​ൻ മു​സ്ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, ചീ​ഫ് ഇ​മാം റി​യാ​സു​ദ്ദീ​ൻ മൗ​ല​വി, ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി പി.​കെ. ഷി​ഹാ​ബു​ദ്ദീ​ൻ, ട്ര​ഷ​റ​ർ കെ.​എ. അ​ബ്ദു​ൽ അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ജി പി.​കെ. അ​ബ്ദു​സ്സ​ലാം, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. ഷം​സു​ദ്ദീ​ൻ, മ​ദ്ര​സ മാ​നേ​ജ​ർ പി.​എം. സൈ​നു​ൽ ആ​ബി​ദീ​ൻ, ഇ​മാം ഷി​യാ​സ് മൗ​ല​വി, ഷാ​ന​വാ​സ് പാ​ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന​ബി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ മ​ഹ​ത്ത​രം -മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

ആ​പ്പാ​ഞ്ചി​റ: വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ കേ​ര​ള​ത്തി​ൽ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ന​ബി​തി​രു​മേ​നി​യെ പോ​ലെ​യു​ള്ള​വ​രു​ടെ മ​ഹ​ത്താ​യ ദ​ർ​ശ​ന​ങ്ങ​ളെ നാം ​പി​ന്തു​ട​രു​ന്ന​ത് കൊ​ണ്ടാ​ണെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

അ​പ്പാ​ഞ്ചി​റ മു​ഹി​യി​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ന​ബി​ദി​ന റാ​ലി​ക്ക് ആ​പ്പാ​ഞ്ചി​റ ജ​ങ്ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി നാം ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഒ​രു​പാ​ട് നേ​തൃ​ത്വ​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ട്. ആ​ത്മീ​യ ബ​ന്ധ​ങ്ങ​ളെ മു​റു​കെ​പ്പി​ടി​ച്ച് മു​ന്നോ​ട്ടു​പോ​കു​വാ​ൻ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ക​ഴി​യു​ന്ന​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഷെ​രി​ഫ് കൊ​ട്ടാ​ര​ത്തി​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി സൈ​ഫു​ദ്ദീ​ൻ മു​ടൂ​ർ, ട്ര​ഷ​റ​ർ പി. ​എ​സ്. മു​ഹ​മ്മ​ദ് കു​ഞ്ഞ്, ഇ​മാം അ​ബ്ദു​ൾ സ​മ​ദ്, അ​സി. ഇ​മാം അ​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മാ​ന്നാ​ർ ജ​ങ്ഷ​നി​ൽ ന​ബി​ദി​ന റാ​ലി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പു​ത്ത​ൻ​കാ​ല, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ ഇ​ന്ദു​ചൂ​ഡ​ൻ, മെ​മ്പ​ർ നോ​ബി മു​ണ്ട​ക്ക​ൽ, സ്റ്റീ​ഫ​ൻ പാ​റാ​വേ​ലി, മി​നി ദി​ലി​പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ത​ല​യോ​ല​പ്പ​റ​മ്പ്: മു​ഹ്‍യി​ദ്ദീ​ൻ പ​ള്ളി മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബി​ദി​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. ജു​മാ​മ​സ്ജി​ദ് ചീ​ഫ് ഇ​മാം ബു​ഖാ​രി ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഫി​റോ​ഷ് മാ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ കോ​ഴി​പ്പ​ള്ളി​ൽ, ത​ല​പ്പാ​റ മ​സ്ജി​ദ് ഇ​മാം റ​ഫീ​ഖ് ബാ​ഖ​വി, ഉ​മ്മാ​കു​ന്ന് മ​സ്ജി​ദ് ഇ​മാം ഹാ​രി​സ് ബ​ദ​രി, അ​യ്യൂ​ബ് പാ​രാ​യി​ൽ, മാ​ഹി​ൻ കു​ട്ടി വ​ട​ക്കേ​മ​ണ​പ്പു​റം, ഹി​ദാ​യ​ത്തു​ള്ള ക​ണ്ടോ​ന്ത​റ, അ​സീ​സ് കോ​ഴി​പ്പ​ള്ളി​ൽ, അ​ഷ​റ​ഫ് കു​ഴി​പ്പ​റ​മ്പി​ൽ, നി​സാ​ർ പ്ലാ​പ്പ​ള്ളി​ൽ, ഇ​ഖ്ബാ​ൽ പാ​ല​ശ്ശേ​രി​ൽ, ഹം​സ തു​ണ്ട​പ്പ​റ​മ്പി​ൽ, ഷാ​ന​വാ​സ്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

എ​രു​മേ​ലി: ത​ബ് ലീ​ഗു​ൽ ഇ​സ്ലാം ജ​മാ​അ​ത്ത് സം​ഘ​ടി​പ്പി​ച്ച ന​ബി​ദി​ന സ​ന്ദേ​ശ റാ​ലി നൈ​നാ​ർ​പ​ള്ളി അ​ങ്ക​ണ​ത്തി​ൽ​നി​ന്ന് ഇ​മാം അ​ൽ​ഹാ​ഫി​സ് ഉ​വൈ​സ് അ​ൽ ക​സാ​ഫി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​സ​ർ പ​ന​ച്ചി, സെ​ക്ര​ട്ട​റി മി​ഥു​ലാ​ജ് പു​ത്ത​ൻ​വീ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം ക​ണ്ണ​ങ്ക​ര, ജോ. ​സെ​ക്ര​ട്ട​റി നി​ഷാ​ദ് താ​ന്നി​മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് കു​റു​ങ്കാ​ട്ടി​ൽ, നൈ​സാം പി. ​അ​ഷ​റ​ഫ്, സ​ലിം പ​റ​മ്പി​ൽ, ഹ​ക്കീം മാ​ട​ത്താ​നി, അ​ബ്ദു​ൾ നാ​സ​ർ ച​ക്കാ​ല​ക്ക​ൽ, ഷ​ഹ​നാ​സ്, ഷി​ഫാ​സ് എം. ​ഇ​സ്മാ​യി​ൽ, അ​ന​സ് പു​ത്ത​ൻ​വീ​ട്, റെ​ജി വെ​ട്ടി​യാ​നി, റെ​ജി ച​ക്കാ​ല, മ​ഹ​ൽ ഇ​മാ​മു​മാ​ർ, ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​യി​പ്പാ​ട്: പാ​യി​പ്പാ​ട് മു​സ്ലിം പു​ത്ത​ൻ​പ​ള്ളി ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ബി​ദി​നം ആ​ഘോ​ഷി​ച്ചു. ന​ബി​ദി​ന റാ​ലി​യി​ൽ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, ഉ​സ്താ​ദു​മാ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ജ​മാ​അ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി‍യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം സി​റാ​ജ് അ​ൽ ഖാ​സ്മി​യു​ടെ ദു​ആ​യോ​ടെ ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​ക്ക്‌ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജി അ​ബ്ദു​ൽ ഖ​നി റാ​വു​ത്ത​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:miladunnabiKerala News
News Summary - Prophetic praises across the land
Next Story