Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2024 5:20 AM GMT Updated On
date_range 1 Oct 2024 5:20 AM GMTപോക്സോ കേസ്; 76കാരന് 77 വർഷം കഠിനതടവും പിഴയും
text_fieldsbookmark_border
ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച കേസിൽ എരുമേലി പുഞ്ചവയൽ കണ്ടൻകേരിൽ വീട്ടിൽ കെ.കെ.തോമസിനെ (76) 77 വർഷം കഠിനതടവിനും, 80,000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ശിക്ഷ വിധിച്ചു. ജഡ്ജ് റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴയടച്ചാൽ 70,000 രൂപ അതിജീവിതക്ക് നൽകുന്നതിനും ഉത്തരവായി. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്ടിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story