അവധി ദിവസങ്ങളിൽ സജീവമായി ഉത്തരേന്ത്യൻ കടകൾ
text_fieldsഉത്തരേന്ത്യക്കാർക്കായി ഞായറാഴ്ചകളിൽ മാത്രം പ്രവർത്തിക്കുന്ന കൊൽക്കൊത്ത സ്വദേശി നടത്തുന്ന തുണിത്തര സ്റ്റാളും പച്ചക്കറി കടയും
ഈരാറ്റുപേട്ട: അന്തർസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി അവധി ദിവസങ്ങളിൽ മാത്രം നടത്തുന്ന വിപണികൾ സജീവമാകുന്നു. തെക്കേക്കര കോസ് വേ റോഡിലെ പച്ചക്കറി കടയിലും ടൗണിലെ സെൻട്രൽ ജങ്ഷനിലെ തുണി കച്ചവട സ്റ്റാളിലും അവധി ദിവസങ്ങളിൽ വൻ തിരക്കാണ്. മലയാളികൾ സാധാരണയായി ഉപയോഗിക്കാത്ത, അന്തർ സംസ്ഥാന തൊഴിലാളികളുടെ ഇഷ്ട വിഭങ്ങളായ പച്ചക്കറികൾ ഇവിടെ സുലഭമാണ്. വിൽക്കുന്നവരും വാങ്ങുന്നവരും ഉത്തരേന്ത്യക്കാരാണ്. ബംഗളൂരുവിൽ നിന്ന് പെരുമ്പാവൂരിലെത്തുന്ന പച്ചക്കറികളാണ് ഈരാറ്റുപേട്ടയിൽ കൊണ്ടുവന്ന് കച്ചവടം നടത്തുന്നത്.
ഞായറാഴ്ചകളിൽ മാത്രം പ്രവർത്തിക്കുന്ന കട ആയതിനാൽ ഒരാഴ്ചയിലേക്കുള്ള സാധനങ്ങളാണ് തൊഴിലാളികൾ വാങ്ങുന്നത്. മറ്റു ദിവസങ്ങളിൽ കെട്ടിട നിർമാണ ജോലിക്ക് പോകുന്ന ബംഗാൾ സ്വദേശിയായ യുവാവാണ് പച്ചക്കറി കടയുടെ ഉടമ. സെൻട്രൽ ജങ്ഷനിലെ തുണി സ്റ്റാളിൽ ഞായറാഴ്ച പുലർച്ചെ അഞ്ചിന് തുടങ്ങുന്ന കച്ചവടം രാത്രി വൈകിയും ഉണ്ടാകും. ഉത്തരേന്ത്യൻ മോഡലുകൾ ലഭിക്കുന്നു എന്ന് മാത്രമല്ല ചെറിയ വിലയിൽ തുണിത്തരങ്ങൾ സ്വന്തമാക്കാനും കഴിയും. വർഷങ്ങളായി ഇവിടെ സ്ഥിരതാമസമാക്കിയ കൊൽക്കൊത്ത സ്വദേശി നെദൂർ ഖാനാണ് തുണിക്കച്ചവടം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

