ഈരാറ്റുപേട്ട: എക്സൈസിെൻറ 'ഓപറേഷൻ ക്വിക്' റെയ്ഡിൽ ഈരാറ്റുപേട്ട റേഞ്ചിലെ ഇല്ലിക്കക്കല്ല്, കുറ്റിലംപാറ, അരുവിത്തുറ കോളജ്പടി ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്നുമായി നാലുപേർ പിടിയിൽ. ഒരുകിലോയോളം ഉണക്ക കഞ്ചാവും 180 മി.ഗ്രാം എം.ഡി.എം.എയും മാരുതി സെലേറിയോ കാറും ഒരു ബൈക്കും ഇവരിൽനിന്ന് പിടികൂടി. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമീഷണർ എ.ആർ. സുൽഫിക്കറിെൻറ പ്രത്യേക നിർദേശപ്രകാരമായിരുന്നു റെയ്ഡ്.
അരുവിത്തറ സെൻറ് ജോർജ് കോളജ്പടി ജങ്ഷനിൽ കെ.എൽ-35 ജെ 9823 നമ്പർ കാറിൽ കടത്തികൊണ്ട് വന്ന അതീവ ലഹരിയുള്ള മയക്കുമരുന്ന് വിഭാഗത്തിൽപെട്ട എം.ഡി.എം.എയും അര കിലോയോളം കഞ്ചാവുമായി ഈരാറ്റുപേട്ട നടക്കൽ കരയിൽ വടക്കേടത്ത് വീട്ടിൽ യൂസഫിെൻറ മകൻ അഹസ് (27), തലപ്പലം സ്വദേശി കിഴക്കേവീട്ടിൽ മനോജിെൻറ മകൻ വിഷ്ണു (25) എന്നിവരാണ് പിടിയിലായത്. പേട്ടയിലെ സുഹൃത്തിെൻറ കല്യാണത്തിെൻറ ഡ്രഗ് പാർട്ടിക്ക് എറണാകുളത്തുനിന്ന് എത്തിച്ചതാണ് മയക്കുമരുന്ന്.
ടൂറിസ്റ്റ് കേന്ദ്രമായ കുറ്റിലംപാറയിൽ എത്തുന്ന യുവാക്കൾ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന ഈരാറ്റുപേട്ട മന്തേകുന്ന് തെക്കേകര കരയിൽ പറമ്പുകാട്ടിൽ ഷാഹുമോനെ (27) അറസ്റ്റ് ചെയ്തു. ചേരിമല പുല്ലേപ്പാറയിലുള്ള ഗ്രാമപഞ്ചായത്തിെൻറ കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കിന് മുൻവശം റോഡരികിൽ യുവാക്കൾ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായും സാമൂഹികവിരുദ്ധർ കൂട്ടംകൂടുന്നുവെന്നുമുള്ള നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയെങ്കിലും കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കൾ ഓടിരക്ഷപ്പെട്ടു.
ഇവരുടെ കെ.എൽ-06 9546 ആർ.എക്സ് 135 യമഹ ബൈക്കും മോട്ടോറോള മൊബൈലും ബൈക്കിൽ ഒളിപ്പിച്ച 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് ഷാഡോ അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, എബി ചെറിയാൻ, നൗഫൽ, പ്രസാദ് എന്നിവർ ആഴ്ചകളോളം ഇല്ലിക്കക്കല്ല് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളിൽ 'ഇല്ലിക്കക്കല്ല് ഗോൾഡ്' കഞ്ചാവുമായി മേലടുക്കംകരയിൽ ഇല്ലിക്കൽ കല്ലിന് സമീപം താമസിക്കുന്ന കൊച്ചേട്ടെന്നിൽ വീട്ടിൽ ജോയി ജോൺ പിടിയിലായി. ജോയിയുടെ പക്കൽനിന്ന് 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിനോദ സഞ്ചാരികൾക്കിടയിൽ പുതിയ ട്രെൻഡാണ് 'ഇല്ലിക്കൽകല്ല് ഗോൾഡ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗ്രാമ്പൂവിെൻറ സുഗന്ധമുള്ള കഞ്ചാവ്.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി. പിള്ള, പ്രിവൻറിവ് ഓഫിസർമാരായ ബിനീഷ് സുകുമാരൻ, മനോജ്, സി.ഇ.ഒമാരായ സ്റ്റാൻലി ചാക്കോ, ഉണ്ണിമോൻ മൈക്കിൾ, ജസ്റ്റിൻ തോമസ്, പ്രദീഷ് ജോസഫ്, സുവി ജോസ്, വിശാഖ്, വിനീത വി. നായർ, സുജാത, മുരളീധരൻ എന്നിവരും പങ്കെടുത്തു.