Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_right‘മഹാസിൻ’ കലാമത്സരം:...

‘മഹാസിൻ’ കലാമത്സരം: ഫൗസിയ്യ ദീനിയ്യാത്ത് ജേതാക്കൾ

text_fields
bookmark_border
‘മഹാസിൻ’ കലാമത്സരം: ഫൗസിയ്യ ദീനിയ്യാത്ത് ജേതാക്കൾ
cancel

ഈ​രാ​റ്റു​പേ​ട്ട: കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ദീ​നി​യ്യാ​ത്ത് മ​ക്ത​ബു​ക​ൾ​ക്കാ​യി തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി​യ ‘മ​ഹാ​സി​ൻ-23’​ക​ലാ-​സാ​ഹി​ത്യ മ​ത്സ​ര​ത്തി​ൽ 357 പോ​യ​ന്‍റു​മാ​യി ഈ​രാ​റ്റു​പേ​ട്ട ഫൗ​സി​യ്യ ദീ​നി​യ്യാ​ത്ത് മ​ക്ത​ബ് ജേ​താ​ക്ക​ളാ​യി. 323 പോ​യ​ന്‍റു​മാ​യി സ​ഹാ​ബ ദീ​നി​യ്യാ​ത് മ​ക്ത​ബ് ര​ണ്ടാം സ്ഥാ​ന​വും തൊ​ടു​പു​ഴ ദാ​റു​ൽ​ഉ​ലൂം (222) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ​ഹാ​ബ ദീ​നി​യ്യാ​ത്തി​നാ​ണ്​ ഒ​ന്നാം സ്ഥാ​നം. സ​മാ​പ​ന​സ​മ്മേ​ള​നം തൊ​ടു​പു​ഴ നൈ​നാ​ർ പ​ള്ളി ചീ​ഫ് ഇ​മാം ഹാ​ഫി​സ് മു​ഹ​മ്മ​ദ് നൗ​ഫ​ൽ കൗ​സ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ക്​​സി​ക്യൂ​ട്ടി​വ് ​അം​ഗം ഹാ​ഫി​സ് മു​ഹ​മ്മ​ദ് അ​ന​സ് മൗ​ല​വി ആ​ലു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​യെ ഹി​ന്ദ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി വി.​എ​ച്ച്. അ​ലി​യാ​ർ മൗ​ല​വി അ​ൽ​ഖാ​സി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ൽ അ​സ്ഹ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കെ.​എം. മൂ​സ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

മു​ന​വ്വി​റു​ൽ ഇ​സ്​​ലാം അ​റ​ബി​ക്‌ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സെ​യ്തു​മു​ഹ​മ്മ​ദ് മൗ​ല​വി അ​ൽ ഖാ​സി​മി, ജാ​മി​അ ഇ​ബ്നു മ​സ്ഊ​ദ് പ്രി​ൻ​സി​പ്പ​ൽ ഉ​സ്താ​ദ് മു​ഹ​മ്മ​ദ് ശ​രീ​ഫ് കൗ​സ​രി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഫൗ​സി​യ്യ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഹാ​ഫി​സ് മു​ഹ​മ്മ​ദ് ഉ​നൈ​സ് ഖാ​സി​മി, ത​ഖ് വ ​മ​സ്ജി​ദ് ഇ​മാം മു​ഹ​മ്മ​ദ് ശ​ഹീ​ർ മൗ​ല​വി, സ്കൂ​ൾ മാ​നേ​ജ​ർ എ​സ്.​എം. ശ​രീ​ഫ്, അ​റേ​ബ്യ​ൻ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ജ​ബ്ബാ​ർ, ഹാ​ഷി​ർ ന​ദ്‌​വി, തൊ​ടു​പു​ഴ ബി​ലാ​ൽ മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erattupettamahasin art competition
Next Story