ഹൃദയമുള്ളവരുടെ കനിവുേതടി ഹൃദ്രോഗിയായ കുരുന്ന്
text_fieldsഈരാറ്റുപേട്ട: വേദനിക്കുന്നു എന്നുപോലും പറയാൻ കഴിയാതെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന അലോനയും കുടുംബത്തിനും ഇനി പ്രതീക്ഷ ഹൃദയമുള്ളവരുടെ ഒരു കൈ സഹായം. ഹൃദ്രോഗം ബാധിച്ച കുഞ്ഞിെൻറ ചികിത്സക്ക് അടിയന്തരമായി തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നിർധന കുടുംബം. തിടനാട് കുന്നുംപുറം സ്വദേശി തുണ്ടിയില് ബെന്നി ജോസഫിെൻറ മകള് അഞ്ചുവയസ്സുകാരി അലോന ആണ് കരുണയുള്ളവരുടെ കരുതല് തേടുന്നത്.
ജന്മന ഹൃദ്രോഗിയായ അലോന മരുന്നിെൻറ ബലത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു. ഒരു മാസത്തിലേറെയായി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോട്ടയം ഇ.എസ്.ഐയില് വെൻറിലേറ്ററിലാണ്. ഹൃദയം മാറ്റിെവക്കുക മാത്രമാണ് പോംവഴി. ഈ ശസ്ത്രക്രിയക്കായി 10 ലക്ഷം രൂപ ചെലവുവരും. കൂലിത്തൊഴിലാളിയായ പിതാവ് ബെന്നിക്ക് രണ്ടുവര്ഷം മുമ്പുണ്ടായ സ്ട്രോക്കിനെ തുടർന്ന് പണിക്കുപോകാന് സാധിക്കുന്നില്ല. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത്.
ഇവര്ക്ക് കയറിക്കിടക്കാന് നല്ലൊരു വീടുപോലും സ്വന്തമായില്ല. എത്ര ചെറിയ തുകയായാലും നല്കി കരുണയുള്ളവര് കരംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഇതിനായി ബാങ്ക് അക്കൗണ്ട് തുറന്നു. ബെന്നി ജോസഫ്, എസ്.ബി.ഐ തിടനാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 31826806411, IFSC: SBIN0008672. മൊബൈൽ നമ്പർ-8129397376.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

