ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; വൃത്തിഹീനമായി പ്രവർത്തിച്ച കടകൾക്ക് പിഴ
text_fieldsനഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും മറ്റ് ഭക്ഷ്യവിൽപന കേന്ദ്രങ്ങളിലും നടത്തിയ മിന്നൽ പരിശോധന
ഈരാറ്റുപേട്ട: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും മറ്റു ഭക്ഷ്യവിൽപന കേന്ദ്രങ്ങളിലും നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച കടകൾക്ക് പിഴ നൽകി.ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് വിവിധ സ്ഥാപനങ്ങളിൽനിന്ന് പഴകിയ ഭക്ഷണങ്ങളും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും കണ്ടെത്തിയത്. ഹോട്ടലുകൾ, ബേക്കറികൾ, ആഹാര പദാർഥങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടത്തുന്നത്.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്നും നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി. രാജൻ വ്യക്തമാക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെഫീസ്, ജെറാൾഡ്, അനീസ, പ്രശാന്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

