ഇല്ലിക്കൽകല്ലിലെ തീപിടിത്തം സഞ്ചാരികൾ ഭയപ്പാടിൽ
text_fieldsഇല്ലിക്കൽകല്ല് പ്രദേശത്ത് തീ പിടിച്ചപ്പോൾ
ഈരാറ്റുപേട്ട: ഇല്ലിക്കൽ കല്ല് പ്രദേശത്ത് അടിക്കടി ഉണ്ടാകുന്ന തീപിടിത്തം വിനോദ സഞ്ചാരികളെ ഭയപ്പാടിലാക്കുന്നു. ശനിയാഴ്ച ഉച്ചക്ക് പാർക്കിങ് ഗ്രൗണ്ടിന് സമീപത്തുനിന്ന് പടർന്ന തീ രണ്ടു മലകളിൽ ആളിപ്പടർന്നു. വൈകിട്ടോടെ അഗ്നിബാധ ശക്തി പ്രാപിച്ചതോടെ സഞ്ചാരികളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. ഉച്ചക്ക് ശേഷം എത്തിയവരെ മലയിലേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു.
ഈരാറ്റുപേട്ടയിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേന എത്തിയിരുന്നു. അഗ്നിരക്ഷ സേന വാഹനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്തെ തീയണച്ചു. കൂടുതൽ തീ പടർന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല. തീ പിടിച്ചത് എങ്ങനെയെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഉണങ്ങിയ പുല്ലിൽ പിടിക്കുന്ന തീ ശക്തമായ കാറ്റിൽ അതിവേഗം പടരുകയാണ്. മലകളിലാകെ പടർന്ന തീ തനിയെ കെട്ടു. പുൽമേടുകൾ മാത്രം നിറഞ്ഞ റവന്യൂ ഭൂമിയിലാണ് തീ പടർന്നത്. വീടുകളോ കൃഷിയിടങ്ങളോ ഇല്ലാത്തതിനാൽ നാശനഷ്ടം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

