ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് നിർമാണം തുടങ്ങി
text_fieldsഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് നവീകരണത്തിന് വീണ്ടും തുടക്കമായി. റീടെൻഡർ നടപടികൾ പൂർത്തിയാക്കി അതിവേഗത്തിലാണ് നിർമാണം പുനരാരംഭിച്ചതെന്ന് പൊതുമാരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.റോഡ് നവീകരണം നടത്താൻ 19.90 കോടിയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ, കരാറുകാരന്റെ അലംഭാവത്തെ തുടർന്ന് നിർമാണം നിലച്ചു. ഇതിനു പിന്നാലെ ഡിസംബർ 24ന് കരാർ റദ്ദാക്കി.
തുടർന്ന് റീടെൻഡർ നടപടികൾ പൂർത്തിയാക്കിയാണ് പ്രവൃത്തി പുനരാരംഭിച്ചത്. ജനുവരി രണ്ടിനായിരുന്നു പുതിയ ടെൻഡർ വിളിച്ചത്. 16ന് ടെൻഡർ ഓപൺ ചെയ്തു. 21ന് കരാർ ഒപ്പിട്ട് വെച്ച് സ്ഥലം കൈമാറി. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇപ്പോൾ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഒരു മാസത്തിനകം പ്രവൃത്തി പുനരാരംഭിക്കാൻ സാധിച്ചത് വകുപ്പിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പുതിയ മാറ്റത്തിന്റെ ഭാഗമാണെന്നും ഇതിനായി പ്രവർത്തിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഇടപെടൽ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.