Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightഅവഗണനയിൽ ഈരാറ്റുപേട്ട​...

അവഗണനയിൽ ഈരാറ്റുപേട്ട​ കെ.എസ്.ആർ.ടി.സി ഡി​പ്പോ​

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ
cancel
camera_alt

ഈ​രാ​റ്റു​പേ​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ

ഈ​രാ​റ്റു​പേ​ട്ട: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ യാ​ത്രാ​ദു​രി​ത​ത്തി​ൽ മ​ല​യോ​ര​മേ​ഖ​ല. കോ​വി​ഡ്​ കാ​ല​ത്തി​നു​മു​മ്പ് 60 ഷെ​ഡ്യൂ​ൾ വ​രെ​യു​ണ്ടാ​യി​രു​ന്ന ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഇ​പ്പോ​ൾ 33 ഷെ​ഡ്യൂ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

മൂ​ന്ന്​ വ​ർ​ഷ​മാ​യി ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​ക്ക്​ പു​തി​യ ബ​സു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള സ്‌​റ്റേ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ക​യാ​ണ്.

കെ.​എ​സ്.​ആ​ർ.​ടി​സി​യെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന ചേ​ന്നാ​ട്, ത​ല​നാ​ട്, ചോ​ല​ത്ത​ടം, വാ​ഗ​മ​ൺ, കൈ​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ്​ യാ​ത്രാ​ക്ലേ​ശം.

കോ​വി​ഡ് കാ​ല​ത്താ​ണ്​ ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്നു​ള്ള മ​ല​യോ​ര സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​ത്. ഇ​വ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളാ​യ ത​ല​നാ​ട്, തീ​ക്കോ​യി, പൂ​ഞ്ഞാ​ർ, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​വ​ധി ബ​സു​ക​ളാ​ണ് കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ സ​ർ​വി​സ് നി​ർ​ത്തി​യ​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി മാ​ത്രം സ​ർ​വി​സ് ന​ട​ത്തു​ന്ന കൈ​പ്പ​ള്ളി, ചോ​ല​ത്ത​ടം റൂ​ട്ടു​ക​ളി​ൽ യാ​ത്രാ ദു​രി​തം രൂ​ക്ഷ​മാ​ണ്. നി​ർ​ത്തി​യ ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളും പു​ന​രാം​ഭി​ച്ചി​ച്ചി​ട്ടി​ല്ല. പു​തി​യ​താ​യി നെ​ടു​മ്പാ​ശ്ശേ​രി സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും പാ​ഴ് വാ​ക്കാ​യി. പാ​ലാ​യി​ൽ അ​വ​സാ​നി​ക്കു​ന്ന അ​ഞ്ച് മ​ല​ബാ​ർ സ​ർ​വി​സു​ക​ൾ ഈ​രാ​റ്റു​പേ​ട്ട​ക്ക് നീ​ട്ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ൽ ഒ​ന്നു മാ​ത്ര​മാ​ണ് ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsKSRTC DepotErattupetta
News Summary - erattupetta KSRTC depot with negligence
Next Story