Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightഈ​രാ​റ്റു​പേ​ട്ട​ക്ക്​...

ഈ​രാ​റ്റു​പേ​ട്ട​ക്ക്​ കു​ടി​വെ​ള്ള​മെ​ത്തു​ന്നു

text_fields
bookmark_border
ഈ​രാ​റ്റു​പേ​ട്ട​ക്ക്​   കു​ടി​വെ​ള്ള​മെ​ത്തു​ന്നു
cancel

ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി 20.5 കോ​ടി​യു​ടെ അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല കേ​ര​ള ജ​ല അ​തോ​റി​ട്ടി​ക്കാ​ണ്. ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ള വി​ത​ര​ണം ല​ക്ഷ്യ​മി​ടു​ന്ന ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 39 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴു​മു​ത​ൽ 20 വ​രെ വാ​ർ​ഡു​ക​ളി​ലും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ബാ​ക്കി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കും.

1500 പു​തി​യ ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളും ന​ൽ​കും. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ വ​ഴി 13 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന മീ​ന​ച്ചി​ൽ മ​ല​ങ്ക​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നീ​ലൂ​രി​ൽ നി​ർ​മി​ക്കു​ന്ന ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തു​ക. മ​ല​ങ്ക​ര പ​ദ്ധ​തി​യി​ൽ നീ​ലൂ​രി​ൽ​നി​ന്ന് വെ​ട്ടി​പ്പ​റ​മ്പി​ലെ ഭൂ​ത​ല ജ​ല​സം​ഭ​ര​ണി​യി​ലേ​ക്കാ​ണു വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്.

ഈ ​ലൈ​നി​ൽ​നി​ന്ന് തേ​വ​രു​പാ​റ ജ​ങ്ഷ​നി​ൽ​നി​ന്ന്​ വെ​ള്ളം തി​രി​ച്ചു​വി​ട്ട് തേ​വ​രു​പാ​റ​യി​ൽ നി​ർ​മി​ക്കു​ന്ന 10 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്കി​ൽ എ​ത്തി​ക്കാ​നും ഇ​വി​ടെ​നി​ന്ന് ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​മാ​ണ് അ​മൃ​ത് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ 50 ശ​ത​മാ​ന​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ 37.5 ശ​ത​മാ​ന​വും ന​ഗ​ര​സ​ഭ 12.5 ശ​ത​മാ​ന​വും ചെ​ല​വ് വ​ഹി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking watererattupetta
News Summary - Drinking water is being supplied to Erattupetta
Next Story