Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_right...

ഈരാറ്റുപേട്ട-വാഗമൺ-പീരുമേട് റോഡ് നിർമാണം നേരിട്ട് നിരീക്ഷിക്കും -മന്ത്രി

text_fields
bookmark_border
mohammed riyas
cancel
camera_alt

ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​നെ ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കു​ന്നു

ഈ​രാ​റ്റു​പേ​ട്ട: കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡ് എ​ന്ന​നി​ല​യി​ൽ ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ-​പീ​രു​മേ​ട് റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​ലൂ​ടെ നേ​രി​ട്ട് നി​രീ​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ ഹു​ദാ ജ​ങ്​​ഷ​നി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും സൃ​ഷ്ടി​പ​ര​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്താ​നും ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഫോ​ണി​ലൂ​ടെ​യും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന പു​തു​സം​വി​ധാ​നം ഉ​ട​ൻ നി​ല​വി​ൽ​വ​രും. ഇ​തി​ലൂ​ടെ വ​കു​പ്പി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത​യും ഗു​ണ​മേ​ന്മ​യും ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

19 .90 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ ബി.​എം ആ​ൻ​ഡ്​​ ബി.​സി നി​ല​വാ​ര​ത്തി​ലാ​ണ് ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ-​പീ​രു​മേ​ട് സം​സ്ഥാ​ന​പാ​ത ന​വീ​ക​രി​ക്കു​ന്ന​ത്.

അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​​ന്‍റോ ആ​ന്‍റ​ണി എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ഹ്‌​റ അ​ബ്ദു​ൽ​ഖാ​ദ​ർ, തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​സി. ജെ​യിം​സ്, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​വി​ഭാ​ഗം ദ​ക്ഷി​ണ മേ​ഖ​ല സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​ർ എ​സ്. സു​ധ, എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പി. ​ശ്രീ​ലേ​ഖ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കു​ര്യാ​ക്കോ​സ് ജോ​സ​ഫ്, അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, വി.​കെ. സ​ന്തോ​ഷ് കു​മാ​ർ, എം.​കെ. തോ​മ​സ്​​കു​ട്ടി മു​തു​പു​ന്ന​യ്ക്ക​ൽ, കെ.​എ. മു​ഹ​മ്മ​ദ് ഹാ​ഷിം, റ​ഫീ​ഖ് പ​ട്ട​രു​പ​റ​മ്പി​ൽ, ഉ​ണ്ണി​ക്കു​ഞ്ഞ് ജോ​ർ​ജ്, മ​ജു പു​ളി​യ്ക്ക​ൻ, അ​ക്ബ​ർ നൗ​ഷാ​ദ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​നി​ധി അ​ബ്ദു​റ​ഊ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road ConstructionPA Mohammed Riyas
News Summary - Construction of Erattupetta-Vagamon-Peermade road will be directly monitored - Minister
Next Story