സി.പി.എം പ്രവർത്തകനുനേരെ വധശ്രമം; പ്രതികളെ അറസ്റ്റ് ചെയ്തു
text_fieldsഈരാറ്റുപേട്ട: സി.പി.എം പ്രവർത്തകനായ നൂറുസലാമിനെ ശനിയാഴ്ച നടുറോഡിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേകര തൈപറമ്പ് കോളനിയിലെ താമസക്കാരായ അക്കു എന്ന ഷഹനാസ് (23), തൈപറമ്പിൽ മുനീർ (24), പറമ്പുകാട്ടിൽ അൽത്താഫ് (22) എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് അരുവിത്തുറ കോളജ് പരിസരത്തായിരുന്നു സംഭവം. സ്‌കൂട്ടറിൽ വരികയായിരുന്ന നൂർ സലാമിനെ പിൻതുടർന്ന് വന്ന യുവാക്കൾ കോളജിെൻറ മുന്നിൽവെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ കണ്ടാലറിയാവുന്ന എസ്.ഡി.പി.ഐ പ്രവർത്തകരാെണന്ന് നൂർസലാം പൊലീസിന് മൊഴി നൽകിയിരുന്നു. ഇലക്ഷൻ കലാശക്കൊട്ടിൽ സി.പി.എം പ്രവർത്തകനായ നൂർസലാമും പ്രതികളിലൊരാളും തമ്മിൽ ചെറിയ ഉരസൽ നടന്നിരുന്നു. അതിനെ തുടർന്നുള്ള അക്രമം ആകാമെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിന് എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്ന് പാർട്ടി നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ, പ്രതികൾ പാർട്ടി പ്രവർത്തകരാെണന്ന് പൊലീസിനോട് സമ്മതിച്ചു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. ഈരാറ്റുപേട്ട സർക്കിൾ പ്രസാദ് എബ്രഹാം, എസ്.എം.എച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

