ഭീതി പരത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
text_fieldsതീക്കോയി വെള്ളികുളത്തിന് സമീപം കോഴിക്കൂട്ടില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിനെ ടീം റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ പിടികൂടുന്നു
ഈരാറ്റുപേട്ട: തീക്കോയി വെള്ളികുളത്തിന് സമീപം കോഴിക്കൂട്ടില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. തീക്കോയി ഇഞ്ചപ്പാറയില്‍ കാപ്പിലിപ്പറമ്പില്‍ വക്കച്ചന്‍റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ കോഴിയുടെ ബഹളംകേട്ടാണ് പാമ്പ് ശ്രദ്ധയിൽപെട്ടത്. രണ്ട് കോഴികളെ കൊല്ലുകയും ഒരെണ്ണത്തിനെ പാമ്പ് വിഴുങ്ങുകയും ചെയ്തു.
കൂട്ടിനകത്തെ ദ്വാരത്തിലൂടെ കയറിയെങ്കിലും തിരിച്ചിറങ്ങാന്‍ കഴിയാതെ പാമ്പ് കൂടിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പ്രദേശവാസികൾ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്‍റെ സര്‍പ്പ ലൈസൻസുള്ള ടീം റെസ്ക്യൂ ഫോഴ്സ് അംഗങ്ങളായ ആരിഫ് വാഴയില്‍, നൗഷാദ് വെള്ളൂപ്പറമ്പില്‍ എന്നിവര്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പാമ്പിനെ പിടികൂടി. എട്ടടി നീളവും 40 കിലോഗ്രാം ഭാരവും തോന്നിക്കുന്ന പെരുമ്പാമ്പിനെ കാട്ടിൽ തുറന്നുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

