എന്തയാർ ഈസ്റ്റ് പാലം ഉദ്ഘാടനം നാളെ
text_fieldsതിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന എന്തയാർ ഈസ്റ്റ് പാലം
കൂട്ടിക്കൽ: കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന എന്തയാർ ഈസ്റ്റ് പാലം ഉദ്ഘാടനം തിങ്കളാഴ്ച. 2021 ഒക്ടോബർ 16നു പ്രളയത്തിൽ തകർന്ന പാലമാണ് പൊതുമരാമത്തു വകുപ്പിൽനിന്ന് 4.75 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയത്.
നൂറുകണക്കിനാളുകൾ ദിവസേന സഞ്ചരിച്ചിരുന്ന പാലം തകർന്നതോടെ മുക്കുളം, വടക്കേമല, എന്തയാർ ഈസ്റ്റ്, ഉറുമ്പിക്കര, വെംബ്ലി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും വിദ്യാർഥികളും ദുരിതത്തിൽ ആയിരുന്നു.
36 മീറ്റർ നീളത്തിലും ഒമ്പതു മീറ്റർ വീതിയിലുമാണ് പാലം പൂർത്തിയാക്കിയത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.
ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാവും. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ റാണി വിജയലക്ഷ്മി റിപ്പോർട്ട് അവതരിപ്പിക്കും.
മുൻ എം.എൽ.എ കെ.ജെ. തോമസ്, ടി. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് സുഗുണൻ, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി. ജിരാജ്, മിനി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കിരൺ രാജൻ, നൗഷാദ് വെംബ്ലി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

