Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ​രാ​തി പ​റ​ഞ്ഞ്​...

പ​രാ​തി പ​റ​ഞ്ഞ്​ മ​ടു​ത്തു; സർക്കസ്​ പഠിക്കണം ഈ റോഡിലെ യാത്രക്ക്

text_fields
bookmark_border
Elipulikat Kadav Road
cancel
camera_alt

ത​ക​ർ​ന്നു​ ത​രി​പ്പ​ണ​മാ​യ എ​ലി​പ്പു​ലി​ക്കാ​ട്ട് ക​ട​വ് റോ​ഡ് 

കോ​ട്ട​യം: റ​ബ​ർ ബോ​ർ​ഡ്-​എ.​ആ​ർ ക്യാ​മ്പ്-എ​ലി​പ്പു​ലി​ക്കാ​ട്ട് ക​ട​വ് റോ​ഡ് ത​ക​ർ​ന്ന്​ ത​രി​പ്പ​ണ​മാ​യി. അ​ൽ​പം സ​ർ​ക്ക​സു​കൂ​ടി അ​റി​ഞ്ഞാ​ലേ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യാ​നാ​വൂ എ​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ വീ​ണ്​ പ​രി​ക്കേ​റ്റ​വ​ർ നി​ര​വ​ധി​യാ​ണ്. രാ​ത്രി​യും പ​ക​ലും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്.

ന​ഗ​ര​സ​ഭ​യി​ലെ 14ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​ലി​പ്പു​ലി​ക്കാ​ട്ട് ക​ട​വ് റോ​ഡി​ന്‍റെ ദു​രി​തം ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ല. ര​ണ്ടു വ​ർ​ഷ​മാ​യി നാ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും പ​രാ​തി പ​റ​ഞ്ഞു​മ​ടു​ത്തു. എം.​സി റോ​ഡി​ലെ​ ന​ട്ടാ​ശ്ശേ​രി​യി​ൽ​നി​ന്ന്​​ കെ.​കെ റോ​ഡി​ലെ ക​ഞ്ഞി​ക്കു​ഴി​യി​ലേ​ക്ക് എ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണി​ത്. പാ​ലാ, അ​യ​ർ​ക്കു​ന്നം ഭാ​ഗ​ത്തു​നി​ന്ന്​ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കോ​ട്ട​യം ന​ഗ​രം ഒ​ഴി​വാ​ക്കി ഈ ​റോ​ഡി​ലൂ​ടെ​യാ​ണ്​ കെ.​കെ റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​തൊ​ന്നും അ​ധി​കൃ​ത​ർ​ക്കു വി​ഷ​യ​മ​ല്ല. റോ​ഡ്​ ന​ന്നാ​ക്കാ​ൻ ആ​ർ​ക്കും താ​ൽ​പ​ര്യ​വു​മി​ല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elipulikat Kadav Road
News Summary - Elipulikat Kadav Road
Next Story