സ്ത്രീയെ ആക്രമിച്ച വയോധികൻ പിടിയിൽ
text_fieldsപാലാ: വെയിറ്റിങ് ഷെഡിൽ ബസ് കാത്തുനിന്ന സ്ത്രീയെ ആക്രമിക്കുകയും മൊബൈൽ ഫോൺ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ കിടങ്ങൂർ സ്വദേശി പിടിയിൽ. ചേർപ്പുങ്കൽ തേവർമറ്റത്തിൽ (തെങ്ങുംതോട്ടത്തിൽ) ഷാജി ജോസഫിനെയാണ് (തേവർ ഷാജി- 64) പാലാ പൊലീസ് പിടികൂടിയത്. ഇയാൾ മദ്യലഹരിയിലകയിരുന്നു. 29ന് ചേർപ്പുങ്കൽ മാർസ്ലീവ ഫൊറോന പള്ളിയുടെ സമീപത്തെ വെയിറ്റിങ് ഷെഡിലാണ് സംഭവം.
ബസ് കാത്തുനിന്ന സ്ത്രീയുടെ മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി വീട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
എസ്.ഐമാരായ ദിലീപ് കുമാർ, ബിജു ചെറിയാൻ, എസ്.എസ്.ഷിജു, എ.എസ്.ഐ എസ്.ഐസക്, സി.പി.ഒമാരായ പി.എസ്. സുമേഷ്, ജിനു ജി.നാഥ്, രഞ്ജിത്ത് വിജയൻ, ജോസ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റു ചെയ്യാൻ ശ്രമിച്ചെങ്കിലും ഇയാൾ പുരപ്പുറത്ത് കയറിനിന്ന് ഓട് പെറുക്കി പൊലീസിനെ നേരേ എറിഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ സി.പി.ഒമാരായ ജിനു ജി.നാഥ്, പി.എസ് സുമേഷ് എന്നിവർക്ക് പരിക്കേറ്റു. തുടർന്ന് പുരപ്പുറത്ത് നിന്നും ചാടി ഓടിരക്ഷപെടാൻ ശ്രമി പ്രതിയെ അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

