Begin typing your search above and press return to search.
exit_to_app
exit_to_app
police attack
cancel
camera_alt

representative image    

Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജയിൽ മാറ്റുന്നതിനിടെ...

ജയിൽ മാറ്റുന്നതിനിടെ പൊലീസുകാർക്കുനേരെ ഗുണ്ടത്തലവന്‍റെയും കൂട്ടാളികളുടെയും ആക്രമണം: അന്വേഷണം പുരോഗമിക്കുന്നു

text_fields
bookmark_border

കോ​ട്ട​യം: കാ​പ്പ ചു​മ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ജ​യി​ൽ മാ​റ്റി​യ ഗു​ണ്ട​സം​ഘ​ത്ത​ല​വ​നും കൂ​ട്ടാ​ളി​ക​ളും പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന്​ കോ​ട്ട​യം ജി​ല്ല ജ​യി​ലി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​നി​ടെ ഗു​ണ്ട​ത്ത​ല​വ​ൻ ആ​ർ​പ്പൂ​ക്ക​ര കൊ​പ്രാ​യി​ൽ വീ​ട്ടി​ൽ ജെ​യ്​​സ്മോ​ൻ ജേ​ക്ക​ബ് (അ​ലോ​ട്ടി -27) ആ​ണ് പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്. അ​ലോ​ട്ടി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​യാ​ളു​ടെ ഗു​ണ്ട​സം​ഘ​വും ന​ടു​റോ​ഡി​ൽ ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മ​ഹേ​ഷ് രാ​ജ്, പ്ര​ദീ​പ് എ​ന്നി​വ‌​ർ​ക്ക്​ പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ കോ​ട്ട​യം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്​​റ്റാ​ൻ​ഡി​ന്​ മു​ന്നി​ലാ​യി​രു​ന്നു അ​ക്ര​മം. ഒ​രു വ​ർ​ഷം മു​മ്പ്​ കാ​പ്പ ചു​മ​ത്തി അ​ലോ​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ജ​യി​ൽ മാ​റ്റു​ന്ന​തി​െൻറ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ര​ണ്ട്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നാ​ണ് അ​ലോ​ട്ടി​യെ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ച​ത്. ഇ​വി​ടെ അ​ലോ​ട്ടി​യെ കാ​ത്ത് ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളും വ​ൻ ഗു​ണ്ട​സം​ഘ​വും എ​ത്തി​യി​രു​ന്നു.

സ്​​റ്റാ​ൻ​ഡി​ന്​ സ​മീ​പ​ത്തെ ക​ട​യി​ൽ ക​യ​റി​യ പ്ര​തി വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ, ബ​ന്ധു​ക്ക​ളെ കാ​ണാ​നും ഇ​യാ​ൾ ശ്ര​മി​ച്ചു. ഇ​ത്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു. ഇ​തോ​ടെ കൈ​വി​ല​ങ്ങ് ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സു​കാ​ര​നാ​യ മ​ഹേ​ഷി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ത​ട​യാ​ൻ പ്ര​ദീ​പ് ശ്ര​മി​ച്ച​തോ​ടെ, ഇ​യാ​ളു​ടെ അ​നു​യാ​യി​ക​ളാ​യ ഗു​ണ്ട​സം​ഘം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു.

ന​ടു​റോ​ഡി​ൽ ര​ണ്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഇ​വ​ർ ആ​ക്ര​മി​ച്ചു. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ എം.​സി റോ​ഡി​ൽ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. കൂ​ടു​ത​ൽ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തു​മെ​ന്നാ​യ​തോ​ടെ പ്ര​തി​ക​ൾ ഓ​ടി​മ​റ​ഞ്ഞു. ഇ​തോ​ടെ അ​ലോ​ട്ടി​യു​മാ​യി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ജി​ല്ല ജ​യി​ലി​ൽ എ​ത്തി.

തു​ട​ർ​ന്ന്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടു​പേ​രും വെ​സ്​​റ്റ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തി. പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തി​നും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും അ​ലോ​ട്ടി അ​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട ഗു​ണ്ട​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:police attack 
News Summary - During the transfer of the jail, the goonda chief and his accomplices attacked the police
Next Story