Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right11 വർഷത്തിനുശേഷം...

11 വർഷത്തിനുശേഷം ബന്ധുക്കളെ കണ്ടെത്തി സംസാരശേഷിയില്ലാത്ത യുവാവ്​

text_fields
bookmark_border
11 വർഷത്തിനുശേഷം ബന്ധുക്കളെ കണ്ടെത്തി സംസാരശേഷിയില്ലാത്ത യുവാവ്​
cancel
camera_alt

സജിത്തും ബന്ധുക്കളും പി.യു. തോമസ്, ഷെറിൻ, സണ്ണി എന്നിവരോടൊപ്പം

ഗാന്ധിനഗർ (കോട്ടയം): 11 വർഷംമുമ്പ്​ കാണാതായ സംസാരശേഷിയില്ലാത്ത യുവാവ്​ ഒടുവിൽ ബന്ധുക്കളുടെ ചാരത്ത്​.

കോഴിക്കോട് കുളത്ര മുല്ലശ്ശേരിയിൽ പരേതനായ സുഭാഷി​െൻറ ഏക മകൻ സജിത്തിനെയാണ്​ (മനോജ് -30) ബന്ധുക്കൾ ഏറ്റെടുത്തത്. ഞായറാഴ്ച ഉച്ചക്ക്​ കോട്ടയം നവജീവനിലെത്തി ബന്ധുക്കൾ യുവാവുമായി മടങ്ങുകയായിരുന്നു.

2009 ആഗസ്​റ്റിൽ ഒല്ലൂർ പൊഴമ്പളത്തെ ഓൾഡേജ്​ ഹോമിൽനിന്നും സജിത്തിനെ കാണാതാവുകയായിരുന്നു. ഇക്കാര്യം സ്ഥാപന അധികൃതർ സജിത്തിെൻറ മാതാവ് സത്യഭാമയെ അറിയിച്ചു.

ഇവർ ഒല്ലൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷി​െച്ചങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു.​ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും സജിത്തിനെ കണ്ടെത്തിയില്ല.

ഇതിനിടെ, കുറച്ചുദിവസംമുമ്പ്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അവശനിലയിൽ യുവാവിനെ കണ്ടെത്തി. വിവരം അറിഞ്ഞ്​ നവജീവൻ ട്രസ്​റ്റി പി.യു. തോമസ് മെഡിക്കൽ കോളജിലെത്തി യുവാവിനെ ഏറ്റെടുത്തു.

സംസാരശേഷിയില്ലാത്ത യുവാവിനെ നവജീവൻ ഏറ്റെടുത്ത വിവരം അറിഞ്ഞ കോട്ടയം പള്ളം ഷെറി ഭവനിൽ സണ്ണിയുടെ സംസാരശേഷിയില്ലാത്ത മകൻ ഷെറിൻ പി. സണ്ണി​ നേരി​ട്ടെത്തി യുവാവി​െന കണ്ടു.

തുടർന്ന്, സംസാരശേഷിയില്ലാത്തവരുടെ വാട്സ്ആപ് കൂട്ടായ്മയിൽ ഈ യുവാവി​െൻറ ഫോട്ടോ ഇടുകയും ഫേസ്​ബുക്കിൽ ലൈവ് ഇടുകയും ചെയ്തു. ഒരുമണിക്കൂറിനുള്ളിൽ കോഴിക്കോടുനിന്ന് ഈ യുവാവ്​ സജിത്താണെന്ന്​ വിവരം ലഭിച്ചു. ഇവർ സജിത്തി​െൻറ വീട്ടിലും ഇക്കാര്യം അറിയിച്ചു. നവജീവൻ ബന്ധ​പ്പെട്ട്​ ഇത്​ സജിത്താണെന്ന്​ ഉറപ്പുവരുത്തി.

ഞായറാഴ്ച ഉച്ചയോടുകൂടി പിതൃസഹോദരൻ സുരേഷ് ബാബു, സഹോദരീപുത്രൻ സന്തോഷ്, സജിത്തിനെ കണ്ടുകിട്ടാൻ സഹായിച്ച ഷെറിൻ, പിതാവ് സണ്ണി എന്നിവരോടൊത്ത് നവജീവനിലെത്തി.

വർഷങ്ങൾക്കുശേഷം ബന്ധുക്കളെ കണ്ട സജിത്ത്​ പൊട്ടിക്കരഞ്ഞാണ് ഇവരെ സ്വീകരിച്ചത്. ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞശേഷം പി.യു. തോമസിനും നവജീവൻ പ്രവർത്തകർക്കും നന്ദി പറഞ്ഞാണ് ഇവർ മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sajithdumb manfound relatives
Next Story