Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​രു​ന്നടിക്കാനും വ​ള​പ്രയോഗത്തി​നും ഡ്രോ​ൺ

text_fields
bookmark_border
മ​രു​ന്നടിക്കാനും വ​ള​പ്രയോഗത്തി​നും ഡ്രോ​ൺ
cancel
camera_alt

ത​ല​യാ​ഴം മ​ണ്ണാ​റം​ക​ണ്ടം പാ​ട​ത്തെ തു​രു​ത്തേ​ൽ ഭാ​ഗ​ത്ത് ക​ർ​ഷ​ക​നാ​യ സു​കു ഡ്രോ​ൺ

ഉ​പ​യോ​ഗി​ച്ച് മ​രു​ന്ന​ടി​ക്ക​ലി​ന് തു​ട​ക്കം​കു​റി​ച്ച​പ്പോ​ൾ

ത​ല​യാ​ഴം: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ളം, മ​രു​ന്ന് പ്ര​യോ​ഗ​ത്തി​ന്​ ഡ്രോ​ൺ ഉ​പ​യോ​ഗ​വു​മാ​യി ക​ർ​ഷ​ക​ൻ. ത​ല​യാ​ഴം കൂ​വം സ്വ​ദേ​ശി സു​കു​വാ​ണ് 10 ല​ക്ഷ​ത്തോ​ളം രൂ​പ വി​നി​യോ​ഗി​ച്ച് ഡ്രോ​ൺ വാ​ങ്ങി പ​രീ​ക്ഷ​ണാ​ർ​ഥം വീ​ടി​ന് സ​മീ​പ​ത്തെ 68 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള മ​ണ്ണാ​റം​ക​ണ്ടം പാ​ട​ശേ​ഖ​ര​ത്തി​ലെ തു​രു​ത്തേ​ൽ ഭാ​ഗ​ത്ത് മ​രു​ന്ന​ടി ആ​രം​ഭി​ച്ച​ത്.

ഡ്രോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കെ. ​ബി​നി​മോ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ത​ല​യാ​ഴ​ത്തും വെ​ച്ചൂ​രു​മാ​യി 10 ഏ​ക്ക​റോ​ളം നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന സു​കു സ്വ​ന്തം കൃ​ഷി​യു​ടെ മ​രു​ന്ന​ടി​ക്കും വ​ള​മി​ടു​ന്ന​തി​നും ഉ​പ​ക​രി​ക്കു​ന്ന​തി​നാ​ണ് ഡ്രോ​ൺ വാ​ങ്ങി​യ​ത്. 20 മി​നു​ട്ടി​ന​കം മൂ​ന്ന് ഏ​ക്ക​റി​ൽ ഡ്രോ​ൺ വ​ഴി മ​രു​ന്ന​ടി​ക്കാ​നാ​കും.

30 ലി​റ്റ​ർ മ​രു​ന്ന് ലാ​യ​നി​യാ​ണ് ഡ്രോ​ൺ വ​ഹി​ക്കു​ന്ന​ത്. ബാ​റ്റ​റി​യി​ലാ​ണ് ഡ്രോ​ൺ പ്ര​വ​ർ​ത്ത​നം. ഒ​രു ബാ​റ്റ​റി അ​ര​മ​ണി​ക്കൂ​റി​ന​കം ചാ​ർ​ജ് ചെ​യ്യാ​നാ​കും. ത​ന്‍റെ ആ​വ​ശ്യ​ത്തി​ന് പു​റ​മെ മ​റ്റു ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നും വ​ള​വും ത​ളി​ച്ചു​കൊ​ടു​ക്കു​മെ​ന്ന് സു​കു പ​റ​യു​ന്നു.

ഒ​രു ഏ​ക്ക​റി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നും വ​ള​വും ത​ളി​ക്കാ​ൻ 600 രൂ​പ​യാ​ണ് ഇ​ടാ​ക്കു​ന്ന​ത്. മ​രു​ന്ന​ടി​ക്കാ​നും മ​റ്റും പ​ണി​ക്കാ​രെ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ഡ്രോ​ൺ ഉ​പ​കാ​ര​പ്ര​ദ​മാ​കും. മ​രു​ന്ന​ടി​ക്കും വ​ള​മി​ട​ലി​നും പു​റ​മെ വി​ത​ക്കാ​നും ക​ക്ക വി​ത​റാ​നും ഡ്രോ​ൺ ഉ​പ​ക​രി​ക്കും.

ത​ല​യാ​ഴ​ത്ത് 26 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 1300 ഏ​ക്ക​ർ നി​ല​മാ​ണു​ള്ള​ത്. 32 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 3000 ഏ​ക്ക​റി​ൽ വെ​ച്ചൂ​രി​ലും നെ​ൽ​കൃ​ഷി​യു​ണ്ട്. സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ക​ല്ല​റ​യി​ലും നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​യു​ണ്ട്. ഇ​വി​ടെ​യൊ​ന്നും ഡ്രോ​ൺ ഉ​പ​യോ​ഗം കാ​ര്യ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ൽ സു​കു​വി​ന്‍റെ ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്താ​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ക​ർ​ഷ​ക​ർ​ക്ക് മ​രു​ന്ന​ടി​യും വ​ള​മി​ട​ലും ന​ട​ത്താ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drones for spraying pesticides and applying fertilizers
Next Story