മുളക്കുളം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsപെരുവ: മുളക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. കുന്നപ്പിള്ളി, കല്ലുമട, കാരിക്കോട് അറുനൂറ്റിമംഗലം, കീഴൂർ, പാറശ്ശേരി, മങ്ങാട്ടോരം പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. കല്ലുമട ഭാഗത്തെ അമ്പതോളം കുടുംബത്തിന് കഴിഞ്ഞ ഒരുമാസമായി വെള്ളം ലഭിക്കുന്നില്ല. പഞ്ചായത്തിലും ജല അതോറിറ്റിയിലും വിവരം അറിയിച്ചിട്ട് ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. പാറശ്ശേരി ഭാഗത്ത് വല്ലപ്പോഴും മാത്രം ഒരുമണിക്കൂർ വെള്ളം എത്തിയാലായി. ജൽ ജീവൻ പദ്ധതിയിലൂടെയും പഴയ പദ്ധതിയിലൂടെയും വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പണം നൽകിയാണ് നാട്ടുകാർ വെള്ളം വാങ്ങുന്നത്. കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

