രണ്ടുവർഷത്തിനകം 70.85 ലക്ഷം വീടുകളിൽകുടിവെള്ള കണക്ഷൻ -മന്ത്രി റോഷി അഗസ്റ്റിൻ
text_fields1243 കോടി രൂപ ചെലവിൽ ജല അതോറിറ്റി നടപ്പാക്കുന്ന മീനച്ചിൽ-മലങ്കര പദ്ധതിയുടെ
ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു
കോട്ടയം: ഗ്രാമീണ കുടുംബങ്ങളിലേക്ക് ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 1243 കോടി രൂപ ചെലവിൽ ജല അതോറിറ്റി നടപ്പാക്കുന്ന മീനച്ചിൽ-മലങ്കര പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്ത് ജല അതോറിറ്റി നൽകിയിരുന്ന കുടിവെള്ള കണക്ഷൻ 17 ലക്ഷമായിരുന്നു. ഗ്രാമീണ വീടുകളുടെ എണ്ണത്തിന്റെ 25 ശതമാനമായിരുന്നു കണക്ഷൻ. ഒന്നരവർഷം കൊണ്ട് 38 ലക്ഷം വീടുകളിൽ കണക്ഷൻ എത്തിക്കാൻ കഴിഞ്ഞു.
52 ശതമാനം വീടുകളിലേക്കും കുടിവെള്ള കണക്ഷൻ എത്തി. എല്ലാ വീട്ടിലും കുടിവെള്ള കുടിവെള്ള കണക്ഷൻ നൽകുകയാണ് ലക്ഷ്യം. ജല ജീവൻ മിഷൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയോജിത പദ്ധതിയാണ്. സർക്കാറിന്റെ കാര്യക്ഷമതയാണ് പദ്ധതി നടത്തിപ്പിലുള്ളത്. 1243 കോടി രൂപയുടെ സംസ്ഥാനത്തെ ഏറ്റവുംവലിയ പദ്ധതിയാണ് മലങ്കര കുടിവെള്ള പദ്ധതി.
2085 കിലോമീറ്റർ വിതരണ പൈപ്പ് ലൈൻ വരും. കുടിവെള്ള ക്ഷാമം മുൻനിർത്തിയാണ് ജൽ ജീവൻ മിഷൻ സമ്പൂർണമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. കുടിവെള്ള ക്ഷാമം നേരിടുന്ന വേനൽക്കാലത്തും ശുദ്ധജലം എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പ് പ്രത്യേക സംഘം നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. 42,230 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി യാഥാർഥ്യമാക്കുന്ന സർക്കാറിനെ മറക്കാൻ ജനങ്ങൾക്കാകില്ലെന്ന് മന്ത്രി പറഞ്ഞു. മലയോര ഹൈവേ, തീരദേശ ഹൈവേ, വിഴിഞ്ഞം തുറമുഖം, ചങ്ങനാശ്ശേരി-ആലപ്പുഴ ഹൈവേ എന്നിങ്ങനെ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി എം.പി ആമുഖപ്രഭാഷണവും ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണവും നടത്തി. എം.പിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ, ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാരായ റാണി ജോസ്, ജോൺസൺ പുളിക്കിയിൽ, ജിജി തമ്പി, ബിജു സോമൻ, പി.എൽ. ജോസഫ്, അനുപമ വിശ്വനാഥ്, സാജോ പൂവത്താനി.
രജനി സുധാകരൻ, കെ.സി. ജയിംസ്, ഗീത നോബിൾ, ജോർജ് മാത്യു, എ.എസ്. സിന്ധു, വിജി ജോർജ്, ഷൈനി സന്തോഷ്, രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ പ്രഫ. ലോപ്പാസ് മാത്യു, ബെന്നി മൈലാടൂർ, സാജൻ ആലക്കളം, എം.ടി. കുര്യൻ, കേരള വാട്ടർ അതോറിറ്റി ദക്ഷിണമേഖല ചീഫ് എൻജിനീയർ നാരായണ നമ്പൂതിരി, വാട്ടർ അതോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി, ടെക്നിക്കൽ മെംബർ ജി. ശ്രീകുമാർ, എ.കെ.ഡബ്ല്യു.എ.ഒ ജില്ല പ്രസിഡന്റ് എൻ.ഐ. കുര്യാക്കോസ്, ഇ.എഫ്.കെ.ഡബ്ല്യു.എ പ്രസിഡന്റ് വി. ആദർശ് എന്നിവർ പങ്കെടുത്തു. സൗജന്യമായി ഭൂമി വിട്ടുനൽകിയവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

